ഗോതമ്പ് ലോറിയെ ബൈക്കില്‍ പിന്തുടര്‍ന്ന് ജനങ്ങള്‍; പാകിസ്താനില്‍ ഭക്ഷ്യക്ഷാമം രൂക്ഷം | വീഡിയോ


ഗോതമ്പുമായി വന്ന ട്രക്കിനെ പിന്തുടരുന്ന ജനങ്ങൾ | Photo:Twitter@NEP_JKGBL

ഇസ്ലാമാബാദ്: പാകിസ്താനില്‍ സാമ്പത്തിക പ്രതിസന്ധിയും ഭക്ഷ്യക്ഷാമവും രൂക്ഷമാവുകയാണ്. രാജ്യത്തിന്റെ വിവിധ മേഖലകളില്‍ ഗോതമ്പിന്റെ ക്ഷാമവും ജനങ്ങളെ ബാധിക്കുന്നുണ്ട്. പാക് അധീന കശ്മീര്‍ ഭക്ഷ്യ കലാപത്തിന്റെ വക്കിലാണന്നെും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഗോതമ്പുമായി വന്ന ട്രക്കിനെ ജനങ്ങള്‍ ഇരുചക്ര വാഹനങ്ങളില്‍ പിന്തുടരുന്ന വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

ഇതൊരു മോട്ടോര്‍ സൈകിള്‍ റാലിയല്ല. ഗോതമ്പുമായി പോകുന്ന ഒരു ട്രക്കിനെ ജനങ്ങള്‍ പിന്തുടരുന്ന കാഴ്ചയാണ്. നാഷണല്‍ ഇക്വാലിറ്റി പാര്‍ട്ടി ചെയര്‍മാന്‍ പ്രൊഫസ്സര്‍ സജ്ജാദ് രാജ ട്വീറ്റ് ചെയ്തു. കറന്‍സി നോട്ടുകള്‍ ഉയര്‍ത്തി പിടിച്ച് ഗോതമ്പിനായി ആവശ്യപ്പെടുന്നവരെയും വീഡിയോയില്‍ കാണാം. ഒരു പാക്കറ്റ് ഗോതമ്പ് 3000 പാകിസ്താന്‍ രൂപയ്ക്കാണ് രാജ്യത്ത് വില്‍ക്കുന്നതെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇസ്ലാമാബാദ്, പാക് അധീന കശ്മീര്‍ സര്‍ക്കാരുകളെയാണ് ജനങ്ങള്‍ കുറ്റപ്പെടുത്തുന്നത്. സബ്‌സിഡി നിരക്കില്‍ ജനങ്ങള്‍ക്ക് ഗോതമ്പ് നല്‍കുന്നത് സര്‍ക്കാര്‍ നിര്‍ത്തിയിരുന്നു. ഇതിനു പുറമെ അവശ്യസാധനങ്ങളുടെ വിലക്കയറ്റവും പ്രശ്‌നം ഗുരുതരമാക്കുന്നു.

ഗോതമ്പ് കൊണ്ടുവരുന്ന ട്രക്ക് വളഞ്ഞ് ഡ്രൈവര്‍ക്ക് നേരെ കല്ലെറിയുന്ന സാഹചര്യമുണ്ടായതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Content Highlights: People Chase Wheat Truck Amid Pak Food Crisis

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
jenna gestetner

1 min

ആകെ കഴിയ്ക്കാവുന്നത് 9 ഭക്ഷണം; അത്യപൂര്‍വ രോഗത്തെക്കുറിച്ച് തുറന്നുപറഞ്ഞ് യുവതി

Feb 1, 2023


Pinarayi Vijayan

3 min

എയിംസ് ഇല്ല, റെയില്‍വേ വികസനമില്ല; ബജറ്റ് കേരളത്തിന് നിരാശാജനകമെന്ന് മുഖ്യമന്ത്രി

Feb 1, 2023


shashi tharoor, droupadi murmu

1 min

രാഷ്ട്രപതിയിലൂടെ BJP അടുത്ത തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നു; ദ്രൗപദി മുര്‍മുവിനെതിരെ ശശി തരൂര്‍

Jan 31, 2023

Most Commented