ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ടുകളുടെ പട്ടികയില്‍ ഇന്ത്യയ്ക്ക് 78ാം സ്ഥാനം. ജര്‍മ്മന്‍ പാസ്‌പോര്‍ട്ടിനാണ് ഒന്നാം സ്ഥാനം.

ജര്‍മന്‍ പാസ്പോര്‍ട്ട് കയ്യിലുളളവര്‍ക്ക് 157 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനാകും. സ്വീഡനും സിംഗപ്പൂരുമാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത്. 156 രാജ്യങ്ങളില്‍ ഇരു രാജ്യങ്ങളിലെയും പാസ്‌പോര്‍ട്ടുമായി സഞ്ചരിക്കാന്‍ സാധിക്കും.

ഡെന്‍മാര്‍ക്, ഫിന്‍ലന്റ്, ഫ്രാന്‍സ്, സ്‌പെയിന്‍, സ്വിസ് റ്റര്‍ലാന്റ്, നോര്‍വെ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളാണ് പട്ടികയില്‍ ആദ്യ പത്തിലുള്ളത്‌

ജപ്പാന്‍, മലേഷ്യ, ദക്ഷിണ കൊറിയ തുടങ്ങിയവരാണ് പട്ടികയില്‍ മുന്നിലുള്ള ഏഷ്യന്‍ രാജ്യങ്ങള്‍.

പട്ടികയില്‍ ചൈന 58മാമതും പാകിസ്താന്‍ 94ാമതുമാണ്. അഫ്ഗാനിസ്ഥാനാണ് ഏറ്റവും പിന്നില്‍. ഇറാഖ്, സിറിയ,  സൊമാലിയ, എത്യോപിയ തുടങ്ങിയവരാണ് പട്ടികയില്‍ പിന്നിലുള്ള മറ്റ് രാജ്യങ്ങള്‍.

ആര്‍ട്ടോണ്‍ ക്യാപിറ്റല്‍സാണ് ശക്തമായ പാസ്‌പോര്‍ട്ടുകളുടെ പട്ടിക തയ്യാറാക്കിത്. വിസയില്ലാതെ സഞ്ചരിക്കാന്‍ സാധിക്കാവുന്ന രാജ്യങ്ങളുടെ കണക്കാണ് പട്ടികയ്ക്ക് മാനദണ്ഡമായി നിശ്ചയിച്ചിരുന്നത്.

46 രാജ്യങ്ങളില്‍ വിസയില്ലാതെ ഇന്ത്യന്‍ പാസ്‌പോര്‍ട്ടുമായി യാത്ര ചെയ്യാന്‍ സാധിക്കും.