ബലൂണിന് തീപ്പിടിച്ച ദൃശ്യം | Photo: Twitter/ Lenar
മെക്‌സിക്കോ സിറ്റി: തീപ്പിടിച്ച ഹോട്ട് എയര്‍ ബലൂണില്‍ നിന്ന് ചാടിയ രണ്ടുപേര്‍ മരിച്ചു. മെക്‌സിക്കോ സിറ്റിയിലെ പ്രസിദ്ധമായ തിയോതിഹുവാക്കന്‍ പുരാവസ്തു കേന്ദ്രത്തിന് സമീപമാണ് സംഭവം. 50 വയസുള്ള പുരുഷനും 39 വയസുള്ള സ്ത്രീയുമാണ് മരിച്ചത്. ഇവരുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ഇവര്‍ക്കൊപ്പമുണ്ടായിരുന്ന കുട്ടിക്ക് മുഖത്ത് പൊള്ളലേറ്റു. കുട്ടിയുടെ വലത് തുടയെല്ലിനും പരിക്കേറ്റിറ്റുണ്ട്. ബലൂണില്‍ മറ്റ് യാത്രക്കാരുണ്ടായിരുന്നോ എന്നതില്‍ സ്ഥിരീകരണമില്ല.
ബലൂണിന് തീപ്പിടിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മെക്‌സിക്കോയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് അപകടമുണ്ടായ തിയോതിഹുവാക്കന്‍.
Content Highlights: Passengers jump off as hot air balloon catches fire mid-air in Mexico, 2 dead
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..