വിമാനം തകർന്നുവീണ് കത്തിയമരുന്ന സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുന്നു | ഫോട്ടോ: എഎൻഐ
കാഠ്മണ്ഡു: നേപ്പാളില്‍ 72 പേരുമായി പറന്ന യാത്രാവിമാനം തകര്‍ന്നുവീണ് കത്തിയമർന്നു. കാഠ്മണ്ഡുവില്‍ നിന്ന് പൊഖാറയിലേക്ക് പോകുകയായിരുന്ന യേതി എയര്‍ലൈന്‍സിന്റെ വിമാനമാണ് പൊഖാറ വിമാനത്താവളത്തിനു സമീപം തർന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ പേരും മരിച്ചതായാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. വിമാനത്തില്‍ നാല് ഇന്ത്യക്കാരും ഉണ്ടായിരുന്നതായാണ് വിവരം.
രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. വിമാനം ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ തകർന്നുവീഴുകയും കത്തിയമരുകയുമായിരുന്നു. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇതുവരെ നാല്പതില് അധികം മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.

പഴയ വിമാനത്താവളത്തിനും പൊഖാറ അന്തര്‍ദേശീയ വിമാനത്താവളത്തിനുമിടയിലാണ് അപകടം നടന്നതെന്ന് യേതി എയര്‍ലൈന്‍സ് വക്താവ് സുധര്‍ശന്‍ ബാര്‍തുലയെ ഉദ്ധരിച്ച് കാഠ്മണ്ഡു പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
വിമാനത്തില്‍ പത്ത് വിദേശയാത്രക്കാര്‍ ഉണ്ടായിരുന്നതായാണ് വിവരം. ഇതില്‍ നാലുപേര്‍ ഇന്ത്യക്കാരാണ്. ജീവനക്കാരില്‍ രണ്ടുപേര്‍ പൈലറ്റുമാരും രണ്ടുപേര്‍ എയര്‍ഹോസ്റ്റസുമാരുമാണ്.
അപകടത്തിന്റെ പശ്ചാത്തലത്തില്‍ നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമാല്‍ ദഹാല്‍ അടിയന്തര മന്ത്രിസഭായോഗം വിളിച്ചുചേര്‍ത്തു.
Updating ...
Content Highlights: Passenger aircraft crashes in Nepal, rescue ops on
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..