റഷ്യക്കു പുറത്ത് സൈന്യത്തെ ഉപയോഗിക്കാന്‍ പാര്‍ലമെന്റിന്റെ അനുമതി; സേനാനീക്കത്തിന് ഒരുങ്ങി പുതിന്‍?


UKRAINE CRISIS

വ്ളാഡിമിർ പുതിൻ | ചിത്രം: REUTERS

മോസ്‌കോ: രാജ്യത്തിന് പുറത്ത് സൈനികരെ ഉപയോഗിക്കുന്നതിന് റഷ്യന്‍ പാര്‍ലമെന്റ്‌റിന്റെ അംഗീകാരം. യുക്രൈനിലെ വിഘടനവാദികള്‍ക്ക് പിന്തുണ നല്‍കുന്നതിന് റഷ്യന്‍ സൈന്യത്തെ രാജ്യത്തിന് പുറത്ത് ഉപയോഗിക്കുന്നതിനാണ് ചൊവ്വാഴ്ച പ്രസിഡന്റ് വ്ളാഡിമിര്‍ പുതിന് റഷ്യന്‍ പാര്‍ലമെന്റിന്റെ ഉപരിസഭയുടെ അനുമതി ലഭിച്ചത്.

ആകെയുള്ള 153 സെനറ്റര്‍മാരും തീരുമാനത്തെ പിന്തുണച്ചു. ആരും എതിര്‍പ്പ് ഉന്നയിക്കുകയോ വിട്ടുനില്‍ക്കുകയോ ചെയ്തില്ല.

കിഴക്കന്‍ യുക്രൈനിലേക്ക് 'ഇപ്പോള്‍' സൈന്യത്തെ അയക്കാന്‍ പദ്ധതിയില്ലെന്ന് റഷ്യയുടെ വിദേശകാര്യ മന്ത്രാലയം നേരത്തെ പറഞ്ഞിരുന്നു. എങ്കിലും 2014 മുതല്‍ യുക്രൈനിയന്‍ സൈന്യത്തിനെതിരെ പോരാടുന്ന വിഘടനവാദികളെ പിന്തുണയ്ക്കുന്നതിനുവേണ്ടി രാജ്യത്തിന് പുറത്തുള്ള സൈനിക നീക്കം അംഗീകരിക്കണമെന്ന് ഫെഡറേഷന്‍ കൗണ്‍സിലിനോട് പുതിന്‍ ആവശ്യപ്പെടുകയായിരുന്നു.

'ചര്‍ച്ചകള്‍ സ്തംഭിച്ചിരിക്കുകയാണ്. യുക്രൈന്‍ നേതൃത്വം അക്രമത്തിന്റെയും രക്തച്ചൊരിച്ചിലിന്റെയും പാത സ്വീകരിച്ചു', പുതിന്റെ അഭ്യര്‍ത്ഥന പ്രകാരം വിളിച്ച ഫെഡറേഷന്‍ കൗണ്‍സിലില്‍ ഡെപ്യൂട്ടി പ്രതിരോധ മന്ത്രി നിക്കോളായ് പങ്കോവ് പറഞ്ഞു. ഡിഎന്‍ആര്‍, എല്‍എന്‍ആര്‍ എന്നറിയപ്പെടുന്ന കിഴക്കന്‍ യുക്രൈനിലെ വിഘടനവാദികളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളുടെ അതിര്‍ത്തിയില്‍ വന്‍ സൈനിക വിന്യാസമുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.

നാറ്റോ സജീവമായി യുക്രൈന് ആധുനിക ആയുധങ്ങള്‍ നല്‍കുന്നുണ്ടെന്നും പാങ്കോവ് പറഞ്ഞു. മറ്റ് രാജ്യങ്ങളുടെ പരമാധികാരം സംരക്ഷിക്കുന്നതിനും ആക്രമ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുമായി റഷ്യ പ്രവര്‍ത്തിക്കുമെന്നും പാങ്കോവ് പറഞ്ഞു.

തിങ്കളാഴ്ച, പുതിന്‍ ഡൊനെറ്റ്‌സ്‌ക്, ലുഗാന്‍സ്‌ക് മേഖലകളുടെ സ്വാതന്ത്ര്യം അംഗീകരിക്കുകയും അവരുമായി കരാറുകളില്‍ ഒപ്പുവെക്കുകയും ചെയ്തിരുന്നു. ഇതോടെ യുക്രൈനിലെ വിമത പ്രദേശങ്ങളില്‍ റഷ്യന്‍ സൈന്യത്തെ അയക്കുകയും ചെയ്തിരുന്നു.

അതേസമയം, യുക്രൈന്‍ അധിനിവേശം 'ആരംഭിച്ചതിന്' യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ചൊവ്വാഴ്ച റഷ്യയ്ക്കെതിരെ കടുത്ത ഉപരോധങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. റഷ്യയുടെ അതിര്‍ത്തിക്കപ്പുറത്തേക്ക് സൈന്യത്തെ ഉപയോഗിക്കുന്നതിനുള്ള പാര്‍ലമെന്റ് അനുമതി ലഭിച്ചെങ്കിലും യുദ്ധം ഒഴിവാക്കാന്‍ ഇനിയും സമയമുണ്ടെന്ന് ബൈഡന്‍ റഷ്യയെ ഓര്‍മിപ്പിച്ചു.

Content Highlights: Parliament of Russia allow Putin to use force outside Russia

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
image

1 min

അബുദാബിയില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ട് മരണം; 120 പേര്‍ക്ക് പരിക്ക്

May 23, 2022


dileep highcourt

1 min

ദിലീപും ഭരണമുന്നണിയും തമ്മില്‍ അവിശുദ്ധബന്ധം, മറ്റൊരു വഴിയും ഇല്ല; നടി ഹൈക്കോടതിയില്‍

May 23, 2022


penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022

More from this section




Most Commented