
വാഷിങ്ടണ്‍: ഇണചേരാനായി പാമ്പുകള്‍ കൂട്ടത്തോടെ എത്തിയതിനു പിന്നാലെ പാര്‍ക്കിന്റെ ഒരു ഭാഗം അടച്ച് അധികൃതര്‍. ഫ്‌ളോറിഡയിലെ ലേക്ക് ഹോളിങ്‌സ്‌വര്‍ത്ത് പാര്‍ക്കിന്റെ ഒരു ഭാഗമാണ് ലേക്ക്‌ലാന്‍ഡ് പാര്‍ക്ക്‌സ് ആന്‍ഡ് റിക്രിയേഷന്‍ ഡിപ്പാര്‍ട്‌മെന്റ് അടച്ചത്. പ്രദേശത്ത് സാധാരണയായി കാണപ്പെടുന്ന ഫ്‌ളോറിഡ വാട്ടര്‍ സ്‌നേക്കുകളാണ് പാര്‍ക്കിന്റെ പരിസരത്ത് ഇണചേരാനായി കൂട്ടത്തോടെ എത്തിയത്.
പൊതുജനങ്ങളുടെയും പാമ്പുകളുടെയും സുരക്ഷയെ മുന്‍നിര്‍ത്തിയാണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്ന് അധികൃതര്‍ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ അറിയിച്ചു. വ്യാഴാഴ്ചയാണ് പാര്‍ക്കിന്റെ ഒരു ഭാഗം അടച്ചത്. വിഷമില്ലാത്തവയാണ് ഫ്‌ളോറിഡ വാട്ടര്‍ സ്‌നേക്കുകള്‍. ഇവ പൊതുവേ നിരുപദ്രവകാരികളാണെന്നും ഇണചേരലിനു പിന്നാലെ അവര്‍ വന്നിടത്തേക്കു തന്നെ തിരിച്ചു പൊയ്‌ക്കോളുമെന്നും അധികൃതര്‍ വ്യക്തമാക്കി.
ജലാശയങ്ങളുടെ തീരങ്ങളിലും സമീപത്തെ മരങ്ങളിലുമാണ് പൊതുവേ വാട്ടര്‍ സ്‌നേക്കുകള്‍ കാണപ്പെടുന്നത്. ആവാസ വ്യവസ്ഥയില്‍ നിര്‍ണായകസ്ഥാനമാണ് ഇവയ്ക്കുള്ളതെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം മറ്റിനങ്ങളില്‍പ്പെട്ട പാമ്പുകള്‍ പാര്‍ക്ക് പരിസരത്ത് ഉണ്ടാവുമോ എന്ന കാര്യത്തില്‍ ഉറപ്പില്ലെന്നും ഫ്‌ളോറിഡ വാട്ടര്‍ സ്‌നേക്കുകള്‍ ഇണചേരലിന് എല്ലാവര്‍ഷവും എത്താറുണ്ടെന്നും അധികൃതര്‍ പറഞ്ഞു.
content highlights: park in florida shut down after large number of snakes gathered for mating
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..