ഹോളിവുഡ് സിനിമ വേണ്ടെന്ന് ഉന്‍; കുട്ടികള്‍ കണ്ടാല്‍ രക്ഷിതാക്കള്‍ അകത്താകും,കുട്ടിക്കും ശിക്ഷകിട്ടും


1 min read
Read later
Print
Share

ഹോളിവുഡ് സിനിമയോ ദക്ഷിണകൊറിയന്‍ സിനിമയോ കാണുന്ന കുട്ടികളുടെ മാതാപിതാക്കളെ ആറ് മാസക്കാലം നിര്‍ബന്ധിത ലേബര്‍ ക്യാമ്പുകളില്‍ പാര്‍പ്പിക്കും. അതേസമയം, സിനിമ കാണുന്ന കുട്ടികള്‍ക്ക് അഞ്ച് വര്‍ഷത്തെ തടവുശിക്ഷയാണ് ലഭിക്കുക എന്ന് ദ മിറര്‍ റിപ്പോര്‍ട്ട് ചെയ്തു

-

പ്യോങ്‌യാങ്: രാജ്യത്ത് ഹോളിവുഡ് സിനിമ കാണുന്ന കുട്ടികളുടെ മാതാപിതാക്കളെ ജയിലിലടയ്ക്കുമെന്ന് ഉത്തരകൊറിയയുടെ മുന്നറിയിപ്പ്. പാശ്ചാത്യമാധ്യമങ്ങള്‍ ജനങ്ങളില്‍ സ്വാധീനം ചെലുത്തുന്നത് തീര്‍ത്തും പ്രതിരോധിക്കുന്നതിനാണ് ഭരണകൂടം ഇത്തരത്തിലൊരു മുന്നറിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.

ഹോളിവുഡ് സിനിമയോ ദക്ഷിണകൊറിയന്‍ സിനിമയോ കാണുന്ന കുട്ടികളുടെ മാതാപിതാക്കളെ ആറ് മാസക്കാലം നിര്‍ബന്ധിത ലേബര്‍ ക്യാമ്പുകളില്‍ പാര്‍പ്പിക്കും. അതേസമയം, സിനിമ കാണുന്ന കുട്ടികള്‍ക്ക് അഞ്ച് വര്‍ഷത്തെ തടവുശിക്ഷയാണ് ലഭിക്കുക എന്ന് ദ മിറര്‍ റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ, ഈ 'കുറ്റകൃത്യം' കണ്ടെത്തിയാല്‍ ശക്തമായ താക്കീത് നല്‍കി മാതാപിതാക്കളെ വിട്ടയയ്ക്കുകയായിരുന്നു പതിവ്. നിയമവിരുദ്ധമായി വിദേശസിനിമകളുടെ പകര്‍പ്പുകള്‍ കൈവശം വെക്കുന്ന മാതാപിതാക്കള്‍ക്ക് ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് യാതൊരുവിധത്തിലുള്ള ദാക്ഷിണ്യവും ലഭിക്കാനിടയില്ലെന്ന് റേഡിയോ ഫ്രീ ഏഷ്യ റിപ്പോര്‍ട്ട് ചെയ്തു.

ഭരണകൂടത്തിന്റെ നിര്‍ദേശങ്ങള്‍ പ്രാദേശിക തലങ്ങളിലേക്കെത്തിക്കാനും അവ നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമായി ഇന്‍മിന്‍ബാന്‍ എന്ന സമ്പ്രദായവും ഉത്തരകൊറിയ നടപ്പാക്കിയിട്ടുണ്ട്. ഭരണാധികാരിയായ കിം ജോങ് ഉന്നിന്റെ സോഷ്യലിസ്റ്റ് ആദര്‍ശങ്ങള്‍ക്കനുസൃതമായി കുട്ടികളെ വളര്‍ത്തണമെന്ന് ഇന്‍മിന്‍ബാന്‍ മാതാപിതാക്കള്‍ക്ക് കര്‍ശനനിര്‍ദേശം നല്‍കുന്നുണ്ട്.

സിനിമാപ്രേമികളെ മാത്രമല്ല കിം ജോങ് ഉന്‍ ലഭ്യമിട്ടിരിക്കുന്നത്. നൃത്തം, അവതരണം, സംഗീതാലാപനം എന്നീ മേഖലകളില്‍ തത്പരരായവര്‍ക്കെതിരേയും കടുത്ത നടപടികളാണ് കിം സ്വീകരിക്കുന്നത്. ദക്ഷിണ കൊറിയക്കാരെ അനുകരിക്കുന്നവരും അവരുടെ മാതാപിതാക്കളും ആറ് മാസത്തെ തടവുശിക്ഷ അനുഭവിക്കേണ്ടി വരും.

Content Highlights: North Korea,Parents to be sent to labour camp, children to jail if found watching Hollywood movies

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Justin Trudeau
Premium

8 min

ഭീഷണി വേണ്ടെന്ന് ഇന്ത്യ, അപമാനിതനായി ട്രൂഡോ; കുടിയേറ്റക്കാരുടെ വാഗ്ദത്തഭൂമിയിൽ സംഭവിക്കുന്നത്

Sep 20, 2023


justin trudeau, modi

1 min

ഡല്‍ഹിയില്‍ ഒരുക്കിയത് ബുള്ളറ്റ് പ്രൂഫ് മുറി; നിരസിച്ച ട്രൂഡോ തങ്ങിയത് സാധാരണ മുറിയില്‍, കാരണമെന്ത്?

Sep 21, 2023


india-canda

1 min

'അതീവ ജാഗ്രത പുലര്‍ത്തുക'; കാനഡയിലെ ഇന്ത്യക്കാര്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ മുന്നറിയിപ്പ്

Sep 20, 2023


Most Commented