പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാപ്പുവ ന്യൂഗിനി പ്രധാനമന്ത്രി ജെയിംസ് മാറാപെയും | Photo: AP
പോര്‍ട്ട് മോറെസ്‌ബൈ: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഗ്ലോബല്‍ സൗത്ത് ലീഡര്‍ എന്ന നിലയ്ക്കാണ് പസഫിക് ദ്വീപ് രാഷ്ട്രങ്ങള്‍ പരിഗണിക്കുന്നതെന്നും അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യയുടെ നേതൃത്വത്തിന് പിന്നില്‍ അണിനിരക്കുമെന്നും പാപ്പുവ ന്യൂഗിനി പ്രധാനമന്ത്രി ജെയിംസ് മറാപെ. മൂന്നാമത് ഇന്ത്യ-പസഫിക് ഐലന്‍ഡ്‌സ് കോ-ഓപ്പറേഷന്‍ (എഫ്.ഐ.പി.ഐ.സി.) ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ മോദി, ഞായറാഴ്ച പാപ്പുവ ന്യൂഗിനിയില്‍ എത്തിച്ചേര്‍ന്നിരുന്നു.
പസഫിക് ദ്വീപ് രാഷ്ട്രങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച് പറയവേ ആയിരുന്നു ജെയിംസ് മാറാപെയുടെ പ്രതികരണം. ഞങ്ങള്‍ രാജ്യാന്തര കിടമത്സരത്തിന്റെ ഇരകളാണ്. താങ്കള്‍ (മോദി), ഗ്ലോബല്‍ സൗത്തിന്റെ നേതാവാണ്. അന്താരാഷ്ട്ര വേദികളില്‍ ഞങ്ങള്‍ നിങ്ങള്‍(ഇന്ത്യ)ക്കു പിന്നില്‍ അണിനിരക്കും, അദ്ദേഹം പറഞ്ഞു. റഷ്യ-യുക്രൈന്‍ യുദ്ധം പസഫിക് ദ്വീപ് രാഷ്ട്രങ്ങളില്‍ പണപ്പെരുപ്പത്തിന് വഴിവെക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വലിയ രാജ്യങ്ങള്‍ ഭൗമരാഷ്ട്രീയം കളിക്കുന്നതിന്റെ പ്രത്യാഘാതങ്ങള്‍ ഉയര്‍ന്ന ഇന്ധനവിലയായും മറ്റും പസഫിക് ദ്വീപ് രാഷ്ട്രങ്ങള്‍ അനുഭവിക്കേണ്ടി വരികയാണെന്നും ജെയിംസ് മാറാപെ പറഞ്ഞു. ജി 7, ജി 20 പോലുള്ള അന്താരാഷ്ട്രവേദികളില്‍ ചെറു ദ്വീപ് രാഷ്ട്രങ്ങള്‍ക്കു വേണ്ടി സജീവശബ്ദമാകാനും അദ്ദേഹം മോദിയോട് അഭ്യര്‍ഥിച്ചു.

എഫ്.ഐ.പി.ഐ.സി. ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഞായറാഴ്ചയാണ് മോദി പാപ്പുവ ന്യൂഗിനിയില്‍ എത്തിയത്. വിമാനം ഇറങ്ങിയ മോദിയുടെ കാല്‍തൊട്ട് ജെയിംസ് മാറാപെ വന്ദിച്ചിരുന്നു. തുടര്‍ന്ന് മോദി അദ്ദേഹത്തെ ആശ്ലേഷിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു.
Content Highlights: papua new guinea prime minister james marape refers narendra modi as global south leader


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..