ലണ്ടൻ: ഇംഗ്ലണ്ടില്‍ സിഖ് ആരാധനാലയമായ ഗുരുദ്വാര ആക്രമിക്കുകയും വികൃതമാക്കുകയും ചെയ്ത കുറ്റത്തിന് പാകിസ്താൻ പൗരനെ അറസ്റ്റ് ചെയ്തു. ഡെര്‍ബിയിലെ ഗുരു അര്‍ജാന്‍ ദേവ് ജി ഗുരുദ്വാരയാണ് നശിപ്പിക്കപ്പെട്ടത്. തിങ്കളാഴ്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം നടന്നത്.
അക്രമകാരിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. കശ്മീര്‍ വിഷയത്തില്‍ പാകിസ്താന് പിന്തുണ നല്‍കണമെന്നാവശ്യപ്പെട്ടുള്ള കുറിപ്പും സംഭവസ്ഥലത്തു നിന്ന് ലഭിച്ചു. ഇയാള്‍ക്ക് വിധ്വംസകസംഘടനകളുമായുള്ള ബന്ധവും പോലീസ് തള്ളിക്കളയുന്നില്ല.
A man, who has been identified to be of Pakistani origin, has been arrested by Police in England's Derby after he vandalised Guru Arjan Dev Gurdwara there today morning. pic.twitter.com/934vYi6p3H
— ANI (@ANI) May 25, 2020
പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങും മറ്റ് സിഖ് സംഘടനകളും ആക്രമണത്തെ അപലപിച്ചു. വാര്‍ത്ത ഞെട്ടിക്കുന്നതാണെന്നും ഗുരുദ്വാര നശിപ്പിക്കാന്‍ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തതായും ലോകം മുമ്പൊരിക്കലും കടന്നുപോകാത്ത ദുരിതത്തിലൂടെ കടന്നു പോകുന്ന സാഹചര്യത്തെ അതിജീവിക്കണമെങ്കില്‍ മനുഷ്യത്വം നിലനില്‍ക്കണമെന്നും അസഹിഷ്ണുതയും വിദ്വേഷവും ഇല്ലാതാകണമെന്നും അമരീന്ദര്‍ സിങ് ട്വീറ്റ് ചെയ്തു.
Content Highlights: Pakistani man arrested for vandalising Guru Arjan Dev Gurdwara in England