ഇസ്ലാമബാദ്: പാകിസ്താന് ടെലിവിഷന്‍ അവതാരകയ്ക്ക് പറ്റിയ നാക്ക് പിഴയുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. ആപ്പിള്മൊബൈലും ആപ്പിളും തമ്മിലാണ് അവതാരകയ്ക്ക് മാറിപ്പോയത്.
ആപ്പിള്‍ കമ്പനി നിര്‍മിച്ച് പുറത്തിറക്കുന്ന മാക് ബുക്ക്, ഐഫോണ്‍ എന്നിവയുടെ വരുമാനത്തെക്കുറിച്ചായിരുന്നു ചാനല്‍ ചര്‍ച്ചക്കിടെ എത്തിയ പാനലിസ്റ്റ് സംസാരിച്ചത്. ആപ്പിളിന്റെ വരുമാനം പാകിസ്താന്റെ ബജറ്റിനെക്കാളും വലുതെന്നായിരുന്നു പാനലിസ്റ്റ് അഭിപ്രായപ്പെട്ടത്. എന്നാല്‍ അതേ, ഞാന്‍ കേട്ടിട്ടുണ്ട് ഒരു ആപ്പിളിന് പോലും വലിയ വിലയാണെന്ന് പറയുകയായിരുന്നു അവതാരക.
എന്നാല്‍ പാനലിസ്റ്റ് അവതാരകയോട് ആപ്പിള്‍ ഫോണിനെക്കുറിച്ചാണ് സംസാരിച്ചതെന്നും പഴത്തെക്കുറിച്ച് അല്ലെന്നും തിരുത്തുകയായിരുന്നു.
ചാനല്‍ ചര്‍ച്ചക്ക് പിന്നാലെ ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങള്‍ വഴി പ്രചരിക്കുകയായിരുന്നു.
Content Highlights: Pakistani anchor, confuses over apple
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..