പാകിസ്താന്‍ എഫ്.എ.ടി.എഫ് ഗ്രേ ലിസ്റ്റില്‍ തുടരും


പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ | Photo: AP

ന്യൂഡൽഹി: ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് (എഫ്.എ.ടി.എഫ്) ന്റെ ഗ്രേ ലിസ്റ്റിൽ അടുത്ത വർഷം ഫെബ്രുവരി വരെ പാകിസ്താൻ തുടരും. അന്താരാഷ്ട്ര ഫണ്ടുകളിലേക്ക് തടസ്സമില്ലാതെ പ്രവേശിക്കുന്നതിന് ആവശ്യമായ 27 വ്യവസ്ഥകൾ പാലിക്കുന്നതിൽ രാജ്യം പരാജയപ്പെട്ടതിനെ തുടർന്നാണ് തീരുമാനം.

27 വ്യവസ്ഥകളിൽ പാക് പൂർത്തിയാക്കിയിരിക്കുന്നത് 21 വ്യവസ്ഥകളാണ്. അതായത് ആറെണ്ണം കൂടി പൂര്‍ത്തീകരിക്കാനുണ്ട്. എല്ലാ വ്യവസ്ഥകളും പാലിക്കാൻ ഇസ്ലാമാബാദ് തയ്യാറായാൽ മാത്രമേ നിയന്ത്രണങ്ങൾ നീക്കാൻ സാധിക്കൂവെന്ന് ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് (എഫ്.എ.ടി.എഫ്)പറയുന്നു.

'27എണ്ണത്തിൽ 21 എണ്ണം പാകിസ്താൻ പൂർത്തിയാക്കി കഴിഞ്ഞു. അതിനർഥം ലോകം സുരക്ഷിതമായിരിക്കുന്നു എന്നാണ്. എന്നാൽ ആറു കുറവുകൾ കൂടി അവർ നികത്താനുണ്ട്. അതുപരിഹരിക്കാൻ ഞങ്ങൾ അവർക്ക് അവസരം നൽകുകയാണ്. അതിനു തയ്യാറല്ലെങ്കിൽ അവർ കരിമ്പട്ടികയിലേക്ക് തളളപ്പെടും.'എഫ്.എ.ടി.എഫ് അറിയിച്ചു.

പാകിസ്താൻ ഗ്രേ ലിസ്റ്റില് തന്നെ തുടരുമെന്ന് പ്രതീക്ഷിച്ചിരുന്നതായി ഇന്ത്യൻ സർക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ ദേശീയമാധ്യമങ്ങളോട് വ്യക്തമാക്കി. അതിനുളള കാരണങ്ങളും വ്യക്തമാക്കുന്നുണ്ട്. തീവ്രവാദ സംഘടനകൾക്കും മൗലാന മസൂദ് അസർ, ഹാഫിസ് സയീദ് തുടങ്ങിയ തീവ്രവാദികൾക്കും എതിരേ ശക്തമായ നിലപാട് എടുക്കുന്നതിൽ പാകിസ്താൻ തുടർച്ചയായി പരാജയപ്പെടുകയാണ്.

ഭീകരപ്രവർത്തനങ്ങൾക്കും കള്ളപ്പണം വെളുപ്പിക്കുന്നതിനും ധനസഹായം നൽകുന്നത് ഫലപ്രദമായി അടിച്ചമർത്തുന്നതിലും പാകിസ്താൻ പരാജയപ്പെട്ടു. തന്നെയുമല്ല അഫ്ഗാനിസ്താനിലെ പാക് പങ്കിൽ യുഎസ്, യുകെ, ഫ്രാൻസ്, ജർമനി എന്നീ രാജ്യങ്ങൾ തൃപ്തരല്ല.

ഗ്രേ പട്ടികയിൽ തുടരുന്നതിനാൽ അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്.), ലോക ബാങ്ക്, ഏഷ്യൻ വികസന ബാങ്ക് (എ.ഡി.ബി.), യൂറോപ്യൻ യൂണിയൻ എന്നിവയിൽ നിന്ന് ധനസഹായം ലഭിക്കുന്നത് പാകിസ്താന് ബുദ്ധിമുട്ടായിത്തീർന്നിരിക്കുകയാണ്. സാമ്പത്തികമായി പ്രതിസന്ധിയിലായ രാജ്യത്തെ ഇത് കൂടുതൽ ദുരിതത്തിലാക്കും.

വ്യവസ്ഥകൾ പൂർത്തിയാക്കുന്നതിനായി നാലുമാസം കൂടിയാണ് നിരീക്ഷണസമിതി നൽകിയിരിക്കുന്നത്. കരിമ്പട്ടികയിലേക്ക് തള്ളപ്പെടുന്നത് ഒഴിവാക്കണമെങ്കിൽ പാകിസ്താന് മൂന്നു രാജ്യങ്ങളുടെ പിന്തുണ ലഭ്യമാകേണ്ടതുണ്ട്. ചൈനയും തുർക്കിയും മലേഷ്യയും പാകിസ്താനെ തുടർച്ചയായി പിന്തുണച്ചു കൊണ്ടിരിക്കുകയാണ്. നിലവിൽ ഉത്തരകൊറിയ, ഇറാൻ എന്നീ രാജ്യങ്ങൾ എഫ്.എ.ടിഎഫിന്റെ കരിമ്പട്ടികയിലാണ്. 39 വോട്ടുകളിൽ 12 വോട്ടുകളാണ് ഗ്രേ ലിസ്റ്റിൽ നിന്ന് പുറത്തുകടക്കാൻ പാകിസ്താന് ആവശ്യമായിട്ടുളളത്.

2018 ജൂണിലാണ് പാകിസ്താനെ എഫ്.എ.ടി.എ. ഗ്രേലിസ്റ്റിൽ പെടുത്തുന്നത്. അന്നുമുതൽ ഗ്രേലിസ്റ്റിൽ നിന്ന് പുറത്തുകടക്കാൻ പാകിസ്താന് സാധിച്ചിട്ടില്ല.

കള്ളപ്പണം വെളുപ്പിക്കുന്നത് തടയുക, തീവ്രവാദത്തിന് ധനസഹായം നൽകുന്നത് തടയുക, അന്താരാഷ്ട്ര സമ്പദ്ഘടനയുടെ സമഗ്രതയ്ക്ക് തടസ്സമാകുന്ന ഭീഷണികൾ തടയുക എന്നിവയ്ക്കെതിരെ പോരാടുന്നതിനായി 1989ലാണ് എഫ്.എ.ടി.എഫ് സ്ഥാപിതമാകുന്നത്. യൂറോപ്യൻ കമ്മിഷൻ, ഗൾഫ് സഹകരണ കൗൺസിൽ എന്നിങ്ങനെ രണ്ടു പ്രാദേശിക സംഘടനകൾ ഉൾപ്പടെ 39 അംഗങ്ങളാണ് നിലവിൽ എഫ്.എ.ടി.എഫിൽ ഉളളത്.ഇന്ത്യ എഫ്.എ.ടി.എഫ് കൺസൾട്ടേഷൻസിലും അതിന്റെ ഏഷ്യ പസഫിക് സംഘത്തിലും അംഗമാണ്.

Content Highlights:Pakistan will stay on the grey list of the global terror financing watchdog till February 2021

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
pinarayi

'എന്തും പറയാമെന്നോ, മനസ്സില്‍ വെച്ചാ മതി, മകളെ പറഞ്ഞാല്‍ കിടുങ്ങുമെന്ന് കരുതിയോ'

Jun 28, 2022


r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022


mla

1 min

'മെന്‍റർ' എന്ന് വിശേഷണം; ആർക്കൈവ് കുത്തിപ്പൊക്കി കുഴല്‍നാടന്‍, തെളിവ് പുറത്തുവിട്ടു

Jun 29, 2022

Most Commented