ഇസ്ലാമാബാദ്: ഇന്ത്യന്‍ പൗരന്‍ കുല്‍ഭൂഷന്‍ ജാധവിന് വധശിക്ഷ വിധിച്ച കേസ് നിയമപരമായി മുന്നോട്ടു പോകുമെന്ന് പാകിസ്താന്‍ പ്രസിഡന്റ് ഇമ്രാന്‍ ഖാന്‍. അന്താരാഷ്ട്ര നീതിന്യായ കോടതി വ്യാഴാഴ്ച വധശിക്ഷ തടഞ്ഞിരുന്നു. പാകിസ്താന്‍ കേസ് പുനഃപരിശോധിക്കണമെന്നാണ് കോടതി പറഞ്ഞത്.
കോടതി കേസ് റദ്ദാക്കണമെന്നോ, ജാധവിനെ മോചിപ്പിച്ച് തിരിച്ചയക്കണമെന്നോ വിധിക്കാതിരുന്നതില്‍ കോടതിയെ അഭിനന്ദിക്കുന്നു. ഇന്ത്യയിലെ മുന്‍ ഓഫീസര്‍ പാകിസ്താനിലെ ജനങ്ങള്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചെയ്തയാളാണ്- ഇമ്രാന്‍ ഖാന്‍ ട്വീറ്റ് ചെയ്തു.
ജഡ്ജി അബ്ദുള്‍ഖവി അഹമ്മദ് യൂസഫ് അധ്യക്ഷനായ 16 അംഗബെഞ്ച് ബുധനാഴ്ച വൈകീട്ടാണ് വിധി പറഞ്ഞത്. ഇതില്‍ പാകിസ്താന്‍ പ്രതിനിധി ഒഴികെയുള്ള 15 ജഡ്ജിമാരും ഇന്ത്യയ്ക്കനുകൂലമായ വിധിയില്‍ ഒപ്പുവെച്ചു. കേസില്‍ ഐ.സി.ജെ.യുടെ അന്തിമവിധിയാണിത്. ചാരക്കുറ്റവും ഭീകരപ്രവര്‍ത്തനവും ആരോപിച്ച് 2016 മാര്‍ച്ചിലാണ് പാകിസ്താന്‍ ഇന്ത്യന്‍ മുന്‍ നാവികോദ്യോഗസ്ഥനായ കുല്‍ഭൂഷണ്‍ ജാധവിനെ അറസ്റ്റുചെയ്തത്.
2017 ഏപ്രിലില്‍ വിചാരണ കൂടാതെ സൈനിക കോടതി വധശിക്ഷയ്ക്കു വിധിച്ചു. മേയില്‍ ഇന്ത്യ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഐ.സി.ജെ.യെ സമീപിച്ചു.
Content highlights: Pakistan will proceed per law on Kulbhushan Jadhav says Imran Khan