ഇസ്ലാമാബാദ്: ഉത്തര്‍പ്രദേശിലെ മുസ്ലിങ്ങളെ ഇന്ത്യന്‍ പോലീസ് വംശഹത്യ നടത്തുന്നെന്ന തലക്കെട്ടില്‍ ട്വിറ്ററില്‍ വ്യാജ വീഡിയോകള്‍ പങ്കുവെച്ച് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. 

ബംഗ്ലാദേശില്‍നിന്നുള്ള മൂന്ന് പഴയ വീഡിയോകളാണ് ഇന്ത്യയിലേതെന്ന പേരില്‍ ഇമ്രാന്‍ പങ്കുവെച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന് വിമര്‍ശനം ഉയര്‍ന്നതിനു പിന്നാലെ ഈ വിഡീയോകള്‍ ട്വിറ്ററില്‍നിന്ന് ഇമ്രാന്‍ ഡിലീറ്റ് ചെയ്തു. 

അതേസമയം, ഇമ്രാന്‍ പങ്കുവെച്ചത് ഉത്തര്‍ പ്രദേശില്‍നിന്നുള്ള വീഡിയോ അല്ലെന്നും 2013 മേയില്‍ ബംഗ്ലാദേശിലെ ധാക്കയില്‍ നടന്ന സംഭവത്തിന്റെ വീഡിയോ ആണെന്നും ഉത്തര്‍ പ്രദേശ് പോലീസ് വ്യക്തമാക്കി. ബംഗ്ലാദേശ് പോലീസിന്റെ വിഭാഗമായ ആര്‍.എ.ബി(റാപ്പിഡ് ആക്ഷന്‍ ബെറ്റാലിയന്‍)യാണ് വീഡിയോയിലുള്ളതെന്നും യു.പി. പോലീസ് പറയുന്നു.

 content highlights: pakistan prime minister spreads fake video