ലക്ഷ്യം പ്രതിച്ഛായ മെച്ചപ്പെടുത്തല്‍; ചൈനീസ് സഹായത്തോടെ മാധ്യമസ്ഥാപനം തുടങ്ങാന്‍ പാകിസ്താന്‍


ഷീ ജിങ് പിങും ഇമ്രാൻ ഖാനും | Photo: PID|PTI Photo

ഇസ്ലാമാബാദ്: ചൈനയുടെ സാമ്പത്തിക പിന്തുണയോടെ തങ്ങള്‍ക്കുകൂലമായി സംസാരിക്കുന്ന ഒരു അന്താരാഷ്ട്ര മാധ്യമസ്ഥാപനം തുടങ്ങാന്‍ പാകിസ്താന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. അല്‍ ജസീറയുടെയും റഷ്യ ടുഡേയുടേയും നിലവാരത്തിലുള്ള സ്ഥാപനമാണ് വിഭാവനം ചെയ്യുന്നത്. ചൈന- പാക് സഹകരണത്തേക്കുറിച്ച് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ ചോര്‍ത്തിയെടുത്ത രേഖകളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ചൈനയുടെ സാമ്പത്തിക പിന്തുണയും മാര്‍ഗനിര്‍ദേശവും സ്വീകരിച്ച് ആഗോളതലത്തില്‍ ഒരു 'ഇന്‍ഫര്‍മേഷന്‍ വാര്‍' ആണ് പാകിസ്താന്‍ ആഗ്രഹിക്കുന്നതെന്ന് അവരുടെ സുരക്ഷാ ഏജന്‍സികളില്‍ നിന്ന് ഇന്ത്യന്‍ ഏജന്‍സികള്‍ ചേര്‍ത്തിയ രേഖകള്‍ പറയുന്നു. തെറ്റിദ്ധാരണകള്‍ ഒഴിവാക്കാന്‍ സത്യവും വസ്തുതാപരമായ വശങ്ങളാണ് പദ്ധതി ലക്ഷ്യമിടുന്നതെന്നും രേഖകള്‍ പറയുന്നു. അന്തര്‍ദ്ദേശീയ നിലവാരത്തിലുള്ള മാധ്യമ വിദഗ്ധരെ ഇവിടെ നിയമിച്ചേക്കുമെന്നും രേഖകള്‍ പറയുന്നു.

പാകിസ്താനിലെ ആഭ്യന്തര സാഹചര്യം മാധ്യമ സ്ഥാപനം തുടങ്ങാന്‍ അനുകൂലമാണ്. എന്നാല്‍ സാമ്പത്തിക വെല്ലുവിളികള്‍ തടസമാണെന്നതാണ് ചൈനയുമായി സഹകരിക്കേണ്ടതിന്റെ ആവശ്യകതയെ ന്യായീകരിക്കുന്നതെന്ന്‌ രേഖകള്‍ വ്യക്തമാക്കുന്നു. അല്‍ ജസീറയുടെയും റഷ്യ ടുഡേയുടേയും നിലവാരം പുലര്‍ത്തുന്ന ഒരു മാധ്യമ സ്ഥാപനം ആവശ്യമുണ്ടെന്നും ചൈനയുടെ ധനസഹായത്തോടെയുള്ള പാകിസ്താന്റെ ഈ സ്ഥാപനം നിശ്ചിത ലക്ഷ്യങ്ങള്‍ കൈവരിക്കുമെന്നും രേഖയില്‍ പറയുന്നു.

ആഗോള തലത്തില്‍ തങ്ങളുടെ പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള പാകിസ്താന്റെ ശ്രമത്തിന്റെ ഭാഗമാണ് പദ്ധതിയെന്നും ഇത് ചൈനയ്ക്കും ഗുണം ചെയ്യുമെന്നുമാണ് ഇന്ത്യ വിലയിരുത്തുന്നത്. ഈ ചാനല്‍, തങ്ങളുടെ പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിനുള്ള ഒരു ചവിട്ടുപടിയായി ഉപയോഗിക്കാന്‍ ചൈന ഉദ്ദേശിക്കുന്നു എന്നതിന് മതിയായ തെളിവാണ് പദ്ധതിക്ക് അവര്‍ ധനസഹായം നല്‍കുന്നതെന്നും ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

Content Highlights: Pakistan plans to set up international media channel funded by China to build narrative: Report

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section
Most Commented