സവാഹിരിയെ ഒറ്റിയതാര്? സംശയനിഴലില്‍ പാകിസ്താന്‍


സാമ്പത്തികപ്രതിസന്ധികൊണ്ട് പൊറുതിമുട്ടുന്ന പാകിസ്താന്‍ അന്താരാഷ്ട്ര നാണ്യനിധിയുടെ (ഐ.എം.എഫ്.) സഹായം വാങ്ങിയെടുക്കുന്നതിനായി സവാഹിരിയുടെ വിവരങ്ങള്‍ ചോര്‍ത്തിനല്‍കിയെന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തത്.

1. കാബൂളിൽ സവാഹിരി താമസിച്ചിരുന്ന വീട്ടിൽനിന്ന് യു.എസ് ഡ്രോൺ ആക്രമണത്തിന് പിന്നാലെ പുക ഉയരുന്നു. 2. സവാഹിരി | AFP

കാബൂള്‍: അല്‍ ഖായിദ തലവന്‍ അയ്മന്‍ അല്‍ സവാഹിരിയെ വധിക്കാന്‍ യു.എസിനെ സഹായിച്ചത് പാകിസ്താനാണെന്ന അഭ്യൂഹം ശക്തം. സാമ്പത്തികപ്രതിസന്ധികൊണ്ട് പൊറുതിമുട്ടുന്ന പാകിസ്താന്‍ അന്താരാഷ്ട്ര നാണ്യനിധിയുടെ (ഐ.എം.എഫ്.) സഹായം വാങ്ങിയെടുക്കുന്നതിനായി സവാഹിരിയുടെ വിവരങ്ങള്‍ ചോര്‍ത്തിനല്‍കിയെന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തത്.

സവാഹിരി കാലങ്ങളോളം പാകിസ്താനിലെ കറാച്ചിയിലാണ് ഒളിവില്‍ക്കഴിഞ്ഞതെന്നാണ് രഹസ്യാന്വേഷണവിവരങ്ങള്‍. ഇക്കൊല്ലമാണ് അഫ്ഗാനിസ്താനിലേക്കു കടന്നത്. അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ പ്രാദേശികസമയം ഞായറാഴ്ച രാവിലെയാണ് അമേരിക്ക ഡ്രോണ്‍ ആക്രമണത്തില്‍ സവാഹിരിയെ വധിച്ചത്.

ദിവസങ്ങള്‍ക്കുമുമ്പ് ഐ.എം.എഫുമായുള്ള ചര്‍ച്ചയ്ക്ക് പാക് സൈനികതലവന്‍ ഖമര്‍ ജാവേദ് ബജ്വ യു.എസിന്റെ സഹായം തേടിയിരുന്നു. അതിനുമുമ്പ് പാക് ചാരസംഘടനയായ ഐ.എസ്.ഐ.യുടെ തലവന്‍ ജനറല്‍ നദീം അഞ്ജുമും യു.എസ്. സന്ദര്‍ശിച്ചിരുന്നു. ഈ രണ്ടുസംഭവങ്ങളും സവാഹിരിയുടെ വധത്തില്‍ പാകിസ്താന് പങ്കുണ്ടെന്ന വാദത്തിന് ബലംനല്‍കുന്നു. എന്നാല്‍, ആരോപണം പാകിസ്താന്‍ അനൗദ്യോഗികമായി നിഷേധിച്ചു. സവാഹിരിയുടെ വിവരങ്ങള്‍ ചോര്‍ത്തിയവരെന്ന് സംശയിക്കുന്നവരില്‍ താലിബാന്റെ വിദേശകാര്യമന്ത്രി മുല്ല യാക്കൂബിന്റെ പേരുമുണ്ട്. സവാഹിരിക്ക് കാബൂളില്‍ അഭയമൊരുക്കിയ ഹഖാനിശൃംഖലയുമായി അഭിപ്രായഭിന്നതയിലാണ് മുല്ല യാക്കൂബ്.

അമേരിക്കന്‍ നടപടിയെ സ്വാഗതംചെയ്ത് സൗദി അറേബ്യ

ജിദ്ദ: അല്‍ ഖായിദ നേതാവ് അയ്മാന്‍ അല്‍ സവാഹിരിയെ കൊലപ്പെടുത്തിയെന്ന യു.എസ്. പ്രസിഡന്റ് ജോ ബൈഡന്റെ പ്രഖ്യാപനത്തെ സൗദിഅറേബ്യ സ്വാഗതം ചെയ്തു. വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയെ ഉദ്ധരിച്ച് സൗദി പ്രസ് ഏജന്‍സി (എസ്.പി.എ.) യാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

അല്‍ സവാഹിരിയുടെ നേതൃത്വത്തില്‍ നടന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ സൗദി പൗരന്മാര്‍ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലും മതങ്ങളിലുംപെട്ട ആയിരക്കണക്കിന് നിരപരാധികളെയാണ് കൊന്നൊടുക്കിയത്. തീവ്രവാദത്തെ ചെറുക്കുന്നതിനും ഉന്മൂലനം ചെയ്യുന്നതിനും സഹകരണം ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം സൗദി ചൂണ്ടിക്കാട്ടി. നിരപരാധികളെ തീവ്രവാദ സംഘടനകളില്‍നിന്ന് സംരക്ഷിക്കാന്‍ ഒരു ചട്ടക്കൂടില്‍നിന്നുകൊണ്ട് സഹകരിക്കാന്‍ സൗദി അറേബ്യ എല്ലാ രാജ്യങ്ങളോടും ആഹ്വാനം ചെയ്തതായും പ്രസ്താവനയില്‍ പറഞ്ഞു.

Content Highlights: Zawahiri Pakistan US

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
amazon

2 min

4799 രൂപയുടെ ഹാന്‍ഡ്ബാഗ് 1047 രൂപയ്ക്ക് വാങ്ങാം; ഹാന്‍ഡ്ബാഗുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Aug 9, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


swapna suresh

2 min

നിരോധിത സാറ്റലൈറ്റ് ഫോണുമായി കേരളത്തിലെത്തിയ യുഎഇ പൗരനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു- സ്വപ്‌ന 

Aug 8, 2022

Most Commented