ഇസ്ലാമാബാദ്: ഇന്ത്യയില്‍നിന്ന് പാകിസ്താന്‍വഴി അഫ്ഗാനിസ്താനിലേക്ക് ഗോതമ്പും ജീവന്‍രക്ഷാമരുന്നുകളും കൊണ്ടുപോകുന്നതിന് അനുമതി നല്‍കിയതായി ഇസ്ലാമാബാദ്. 

ഇന്ത്യയെ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചതായി പാകിസ്താന്‍ വ്യക്തമാക്കി. അമ്പതിനായിരം മെട്രിക് ടണ്‍ ഗോതമ്പും ജീവന്‍രക്ഷാ മരുന്നുകളുമാണ് ഇത്തരത്തില്‍ ഇന്ത്യയില്‍നിന്ന് അഫ്ഗാനിലേക്ക് എത്തുക. 

'മനുഷ്യത്വപരമായ താല്‍പര്യത്തോടെയുള്ള പ്രത്യേക നടപടി' എന്ന നിലയിലാണ് വാഗാ അതിര്‍ത്തി വഴിയുള്ള ചരക്കുനീക്കത്തിന് അനുമതി നല്‍കുന്നതെന്നും പാകിസ്താന്‍ വ്യക്തമാക്കി.

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിനു ശേഷം, ചരക്കുനീക്കത്തിന് അനുമതി നല്‍കുമെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. 

content highlights: Pakistan informs India of allowing its territory to transport wheat shipment to Afghanistan