Photo: AFP
ഇസ്ലാമബാദ്: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്താന് ചൈന 130 കോടി ഡോളര്‍ ( ഏകദ്ദേശം പതിനായിരം കോടിയിലേറെ ഇന്ത്യന്‍ രൂപ) വായ്പ നല്‍കിയതായി പാകിസ്താന്‍ ധനകാര്യമന്ത്രി ഇഷാഖ് ധര്‍ അറിയിച്ചു. ഇന്‍ഡസ്ട്രിയല്‍ ആന്റ് കൊമേഴ്‌സ്യല്‍ ബാങ്ക് ഓഫ് ചൈന നല്‍കുന്ന വായ്പ മൂന്നു ഗഡുക്കളായി പാകിസ്താനു കൈമാറും. ആദ്യത്തെ 500 മില്യണ്‍ പാകിസ്താന്‍ സെന്‍ട്രല്‍ ബാങ്കിനു ലഭിച്ചതായും മന്ത്രി അറിയിച്ചു. ഇത് പാകിസ്താന്റെ വിദേശനാണ്യ കരുതല്‍ ശേഖരം വര്‍ദ്ധിപ്പിക്കുമെന്നും ഇഷാഖ് ധര്‍ പറഞ്ഞു.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന പാകിസ്താന്‍ പിടിച്ചുനില്‍ക്കുന്നത് പ്രധാനമായും ചൈനീസ് സഹായത്തിലാണ്. ഏതാണ്ട് 700 മില്യണ്‍ ഡോളറിന്റെ സാമ്പത്തിക സഹായം ഇതിനോടകം ചൈനയില്‍ നിന്ന് പാകിസ്ഥാനു ലഭിച്ചു. സാമ്പത്തിക വിടവ് നികത്താന്‍ ഈ സാമ്പത്തിക വര്‍ഷം 500 കോടി ഡോളറിന്റെ വിദേശ ധനസഹായം കൂടി പാകിസ്താനാവശ്യമാണെന്നും ഇഷാഖ് ധര്‍ പറഞ്ഞു. അന്താരാഷ്ട്ര നാണയനിധിയുമായി ( ഐ.എം.എഫ്) ഇസ്ലാമബാദ് കരാര്‍ ഒപ്പിട്ടതിനു ശേഷമെ പാകിസ്താനു കൂടുതല്‍ വിദേശ ധനസഹായം ലഭിക്കൂ. ഉടന്‍ തന്നെ കരാറില്‍ ഒപ്പു വയ്ക്കുമെന്നും മന്ത്രി പറഞ്ഞു.
Content Highlights: pakistan, economic crisis, china, 1.3 billion dollars, loan
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..