Photo: AFP
ഇസ്ലാമാബാദ്: വാട്‌സ്ആപ്പ് സന്ദേശത്തിൽ ദൈവനിന്ദ നടത്തിയെന്ന് ആരോപിച്ച് ഒരാളെ വധശിക്ഷയ്ക്ക് വിധിച്ച് പാകിസ്താൻ കോടതി. പെഷവാര്‍ തീവ്രവാദ വിരുദ്ധ കോടതിയാണ് വിഷയത്തില്‍ വിധി പ്രസ്താവിച്ചത്. പാകിസ്താനിലെ മര്‍ദാന്‍ സ്വദേശിയായ സയിദ് മുഹമ്മദ് സീഷാനെയാണ് കോടതി ശിക്ഷിച്ചത്. വെള്ളിയാഴ്ചയായിരുന്നു വിധിപ്രസ്താവമുണ്ടായത്.
മുഹമ്മദ് സയീദ് എന്ന വ്യക്തി ദൈവനിന്ദ ആരോപിച്ച് രണ്ട് വര്‍ഷം മുമ്പ് നല്‍കിയ പരാതിയിലാണ് ഇപ്പോൾ കോടതി വിധി ഉണ്ടായിരിക്കുന്നത്. പരാതിയെ തുടർന്നുള്ള അന്വേഷണത്തിൽ ഇയാളുടെ ഫോണ്‍ പാക് അന്വേഷണ ഏജന്‍സി കണ്ടുകെട്ടിയിരുന്നു. തുടര്‍ന്ന് നടത്തിയ ഫോറെന്‍സിക് പരിശോധനയിലാണ് സീഷാന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
സംഭവത്തില്‍ വധശിക്ഷയ്ക്കു പുറമെ 12 ലക്ഷം രൂപ പിഴയും 23 വര്‍ഷം തടവും കോടതി വിധിച്ചിട്ടുണ്ട്. ദൈവനിന്ദ നടത്തുന്നത് ഗുരുതര കുറ്റമായി കണക്കാക്കുന്ന പാകിസ്താനിൽ ഇത്തരം കുറ്റങ്ങള്‍ക്ക് ഇതുവരെ വധശിക്ഷ നടപ്പാക്കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
പാകിസ്താനിലെ മനുഷ്യാവകാശ സംഘടനയായ നാഷണൽ കമ്മീഷൻ ഓഫ് ജസ്റ്റിസ് ആൻഡ് പീസിന്‍റെ കണക്കു പ്രകാരം മുസ്ലിം വിഭാഗത്തിൽനിന്നുള്ള 774 പേരും മറ്റ് വിഭാഗക്കാരായ 760 പേരും ഇത്തരം പരാതികളിൽ പ്രതി ചേർക്കപ്പെട്ടിട്ടുണ്ട്.
Content Highlights: Pakistan court sentences man to death for blasphemy
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..