വാഷിംഗ്ടണ്‍: ഭീകരര്‍ക്കുള്ള സുരക്ഷിത കേന്ദ്രങ്ങള്‍ ഇല്ലാതാക്കാന്‍ തയ്യാറായാല്‍ പാകിസ്താന് ഇന്ത്യയില്‍ നിന്നും സാമ്പത്തിക നേട്ടമുണ്ടാവുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ്.സെനറ്റ് കമ്മിറ്റി അംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.
തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാനും അന്താരാഷ്ട്ര ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാനും പാകിസ്താന്‍ തയ്യാറായാല്‍ അയല്‍ രാജ്യമെന്ന നിലയ്ക്ക് ഇന്ത്യയുടെ ഭാഗത്ത് നിന്നും ശക്തമായ സാമ്പത്തിക, നയതന്ത്ര, ഭരണപരമായ നേട്ടങ്ങള്‍ പാകിസ്താന് ലഭിക്കുമെന്ന് ജിം മാറ്റിസ് സൂചിപ്പിച്ചു. അയല്‍രാജ്യമെന്ന നിലയ്ക്ക് പാകിസ്താന്റെ വികസനത്തില്‍ ഇന്ത്യയ്ക്ക് വലിയ പങ്ക് വഹിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പാകിസ്താന്‍ സ്വന്തം നിലപാടുകള്‍ തിരുത്തുമെന്ന് എന്തുകൊണ്ടാണ് യുഎസ് കരുതുന്നതെന്ന ചോദ്യത്തിനായിരുന്നു ജിം മാറ്റിസിന്റെ മറുപടി.വിഘടനവാദികള്‍ക്കും തീവ്രവാദികള്‍ക്കും താവളമൊരുക്കുന്നത് പാകിസ്താന്‍ തുടര്‍ന്നാല്‍ പാകിസ്താനോടുള്ള നിലപാടുകള്‍ യുഎസ് കൂടുതല്‍ കര്‍ക്കശമാക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
പാകിസ്താനെതിരെ ശക്തമായ നിലപാടുമായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ദക്ഷിണേഷ്യന്‍ പോളിസി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ജിം മാറ്റിസിന്റേയും പരമാര്‍ശം.