കോവിഡ് നാലാം തരംഗത്തെ നേരിടാനൊരുങ്ങി പാകിസ്താന്‍; പുതിയ രോഗികള്‍ മൂന്നിരട്ടിയായി


പെഷവാറിൽ വാക്സിനെടുക്കുന്നതിന് രജിസ്റ്റർ ചെയ്യാൻ ക്യൂവിൽ നിൽക്കുന്നവർ | ഫോട്ടോ: എ.എഫ്.പി.

ഇസ്ലാമാബാദ്: മൂന്നാഴ്ചയ്ക്കകം കോവിഡ് രോഗികളുടെ എണ്ണം മൂന്നു മടങ്ങ് വര്‍ദ്ധിച്ചതോടെ കോവിഡ് 19-ന്റെ നാലാംതരംഗത്തെ നേരിടാന്‍ തയ്യാറെടുത്ത് പാകിസ്താന്‍. 24 മണിക്കൂറിനിടെ 1980 പേരെയാണ് പുതുതായി രോഗം ബാധിച്ചത്. ജൂണ്‍ 21 ന് ഇത് 663 പേരായിരുന്നു. മേയ് 31 നുശേഷം വീണ്ടും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് നാലുശതമാനം കടന്നിരിക്കുകയാണ്. കഴിഞ്ഞ മൂന്നാഴ്ചയ്ക്കകം 27 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

വ്യാപാര സ്ഥാപനങ്ങളും വിനോദസഞ്ചാര മേലയും പ്രവര്‍ത്തനം തുടങ്ങിയതോടെയാണ് രാജ്യത്ത് രോഗികളുടെ എണ്ണം വര്‍ദ്ധിച്ചതെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം. രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്നും ബലിപെരുന്നാള്‍ ആഘോഷങ്ങള്‍ ശക്തമായ സുരക്ഷയിലായിരിക്കണമെന്നും ആരോഗ്യവിദഗ്ധര്‍ നിര്‍ദ്ദേശം നല്‍കി.

പാകിസ്താനില്‍ ഇതുവരെ 913,203 പേര്‍ രോഗമുക്തി നേടിയെങ്കിലും 2119 പേരുടെ നില അതീവഗുരുതരമായി തുടരുകയാണ്.

പ്രതിപക്ഷത്തിന്റെയും വിദ്യാര്‍ഥികളുടെയും പ്രതിഷേധം വകവയ്ക്കാതെ സര്‍ക്കാര്‍ ഹയര്‍സെക്കന്റെറി പരീക്ഷകള്‍ നടത്തുന്നുണ്ട്. ഇത് പുതിയ രോഗികളുടെ എണ്ണം വര്‍ദ്ധിപ്പിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.

Content Highlights: Pakistan braces for fourth Covid wave as fresh infections witness three-fold rise

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Sreejith Ravi

1 min

ആദ്യകേസ് കെട്ടിച്ചമച്ചതാണെന്ന് ശ്രീജിത്ത് രവി, വീണ്ടും സമാനകേസില്‍ പിടിയില്‍

Jul 7, 2022


Sreejith Ravi

1 min

കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം; നടന്‍ ശ്രീജിത്ത് രവി പോക്‌സോ കേസില്‍ അറസ്റ്റില്‍

Jul 7, 2022


Swapna Suresh

1 min

സ്വപ്‌ന സുരേഷിനെ എച്ച്ആര്‍ഡിഎസ് പിരിച്ചുവിട്ടു

Jul 6, 2022

Most Commented