ഇസ്ലാമാബാദ്: വാക്‌സിനെടുക്കാത്ത ആഭ്യന്തര വിമാനയാത്രികര്‍ക്കു വിലക്കേര്‍പ്പെടുത്തി പാകിസ്താന്‍ സര്‍ക്കാര്‍. രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം പത്തുലക്ഷം കടന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി. 18 വയസ്സിനു മുകളില്‍ പ്രായമുള്ള വാക്‌സിനെടുക്കാത്തവര്‍ക്ക് പാകിസ്താനിലെ നാഷണല്‍ കമാന്‍ഡ് ആന്‍ഡ് ഓപ്പറേഷന്‍ സെന്ററാണ് വിലക്കേര്‍പ്പെടുത്തിയത്.

ഓഗസ്റ്റ് ഒന്നുമുതലാണ് ഉത്തരവ് പ്രാബല്യത്തില്‍ വരിക. ആഭ്യന്തര യാത്രികള്‍ക്ക് മാത്രമാണ് വിലക്ക്. പാകിസ്താനില്‍നിന്നു വിദേശത്തേക്കും വിദേശത്തുനിന്നു പാകിസ്താനിലേക്കും വരുന്നവര്‍ക്കു വിലക്കില്ല-എന്‍.സി.ഒ.സി. വ്യക്തമാക്കി. 
ഒരു ഡോസ് എടുത്തവര്‍, വിദേശ പൗരന്മാര്‍, വിദേശത്തുനിന്നു വാക്‌സിനേഷനെടുത്തതിന്റെ സര്‍ട്ടിഫിക്കറ്റ് കൈവശമുള്ള പാകിസ്താന്‍ സ്വദേശികള്‍, ഗുരുതരരോഗമുള്ളവര്‍ എന്നിവരെയും ഒഴിവാക്കിയിട്ടുണ്ട്.

 

Content Highlights: Pakistan banned unvaccinatted people for domestic air travel