
ജെ-10സി യുദ്ധവിമാനങ്ങൾ | twitter.com|SolBrahmin
ഇസ്ലാമാബാദ്: ഇന്ത്യ റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങിയ ആശങ്കയില്‍ 25 ഫുള്‍ സ്ക്വാഡ്രണ്‍ ചൈനീസ് ജെ-10സി യുദ്ധവിമാനങ്ങള്‍ പാകിസ്താന് വാങ്ങി. പാകിസ്താന് ആഭ്യന്തര മന്ത്രി ഷെയ്ഖ് റാഷിദ് അഹമ്മദാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
2022 മാര്‍ച്ച് 23ന് റാവന്പിണ്ടിയില് നടക്കുന്ന പാകിസ്ഥാന് ദിന ചടങ്ങുകളില്‍ 25 ജെ-10 സി വിമാനങ്ങളുടെ ഒരു ഫുള്‍ സ്ക്വാഡ്രണ്‍ ആദ്യ പറക്കല്‍ നടത്തുമെന്ന് ഷെയ്ഖ് റാഷിദ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ചടങ്ങില്‍ പങ്കെടുക്കാന്‍ ആദ്യമായി പാകിസ്ഥാനില്‍ വരുന്ന വിഐപി അതിഥികള്‍ക്കു വിരുന്നാകാന്‍ പുതിയ യുദ്ധവിമാനങ്ങളുടെ ഫ്ളൈ-പാസ്റ്റ് ചടങ്ങ് പാകിസ്ഥാന് വ്യോമസേന നടത്താന്‍ പോകുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. റഫാലിനുള്ള പാകിസ്താന് വ്യോമസേനയുടെ മറുപടിയാണ് ചൈനീസ് ജെ-10സി യുദ്ധ വിമാനങ്ങളെന്നും ഷെയ്ഖ് റാഷിദ് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം പാകിസ്ഥാന്-ചൈന സംയുക്ത സൈനിക അഭ്യാസത്തില്‍ ജെ-10സി വിമാനങ്ങളും ഭാഗമായിരുന്നു. പാകിസ്താനില്‍ നിന്നുള്ള വിദഗ്ധര്‍ക്ക് യുദ്ധവിമാനങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കാന്‍ ചൈനയുടെ അനുമതിയുണ്ടായിരുന്നു.
റഫാലിന് സമാനമായ യുഎസ് നിര്‍മ്മിത എഫ്-16 യുദ്ധ വിമാനങ്ങള്‍ പാക്കിസ്താന് വ്യോമസേന നേരത്തെ സ്വന്തമാക്കിയിരുന്നു. എന്നാല്‍ ഇന്ത്യ ഫ്രാന്‍സില്‍ നിന്ന് റഫാല്‍ വാങ്ങിയതോടെ പ്രതിരോധം വര്‍ദ്ധിപ്പിക്കുന്നതിന് എല്ലാ കാലാവസ്ഥയിലും പറത്താവുന്ന പുതിയ വിവിധോദ്ദേശ ജെറ്റ് വിമാനങ്ങള്‍ പാകിസ്താന് തേടുകയായിരുന്നു.
അഞ്ച് വര്‍ഷം മുമ്പ്, ഇന്ത്യന്‍ വ്യോമസേനയുടെ ശക്തി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി 59,000 കോടി രൂപയുടെ കരാറില്‍ 36 റഫാല്‍ ജെറ്റുകള്‍ വാങ്ങാന്‍ ഇന്ത്യ ഫ്രാന്‍സുമായി കരാറില്‍ ഏര്‍പ്പെടുകയായിരുന്നു.
Content Highlights: Pakistan aquires Twenty Five J10C fighter jets in reply to Indias Rafael deal
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..