മുഷറഫ് പാകിസ്താനില്‍ തിരിച്ചെത്തിയാല്‍ സുരക്ഷ ഉറപ്പാക്കാമെന്ന് പാക് സുപ്രീംകോടതി


നിലവിലുള്ള കേസുകളില്‍ പാകിസ്താനിലെത്തി വിചാരണ നേരിടാന്‍ തയ്യാറായാല്‍ സുരക്ഷ ഉറപ്പാക്കാമെന്നാണ് കോടതിയുടെ വാഗ്ദാനം.

ഇസ്‌ലാമാബാദ്: പാകിസ്താന്‍ മുന്‍ പ്രസിഡന്റ് പര്‍വെസ് മുഷറഫ് രാജ്യത്ത് തിരിച്ചെത്തുന്നപക്ഷം ശക്തമായ സുരക്ഷ ഏര്‍പ്പെടുത്താന്‍ തയ്യാറാണെന്ന് ആരാജ്യത്തെ സുപ്രീംകോടതി. നിലവിലുള്ള കേസുകളില്‍ പാകിസ്താനിലെത്തി വിചാരണ നേരിടാന്‍ തയ്യാറായാല്‍ സുരക്ഷ ഉറപ്പാക്കാമെന്നാണ് കോടതിയുടെ വാഗ്ദാനം. പൊതുപണം പാഴാക്കിയെന്ന കേസിന്റെ വിചാരണയ്ക്കിടെയാണിത്.

മുഷറഫിനെക്കൂടാതെ മുന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി, മുന്‍ അറ്റോര്‍ണി ജനറല്‍ മാലിക ഖയൂം എന്നിവര്‍ക്കെതിരെയും കേസുണ്ട്. ചൊവ്വാഴ്ച്ച നടന്ന വിചാരണയ്ക്കിടെ മുഷറഫിന്റെ സ്വത്തു വിവരങ്ങള്‍ അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ വെളിപ്പെടുത്തിയിരുന്നു. പാകിസ്താനില്‍ മുഷറഫിന് സ്വത്തുക്കളൊന്നും ഇല്ലെന്നാണ് അഭിഭാഷകന്‍ വെളിപ്പെടുത്തിയത്. ദുബായില്‍ 5.4 മില്യണ്‍ (54 ലക്ഷം) ദിര്‍ഹം വിലയുള്ള ഫ്‌ളാറ്റ് അദ്ദേഹത്തിനുണ്ടെന്നും അഭിഭാഷകന്‍ വെളിപ്പെടുത്തിയിരുന്നു.

നട്ടെല്ല് വേദനയെത്തുടര്‍ന്ന് രാജ്യംവിട്ട മുഷറഫ് വിദേശരാജ്യത്ത് നൃത്തം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടുവെന്ന് ചീഫ് ജസ്റ്റിസ് സാഖിബ് നിസാര്‍ കേസിന്റെ വിചാരണയ്ക്കിടെ ചൂണ്ടിക്കാട്ടി. രാജ്യത്ത് തിരിച്ചെത്തിയാല്‍ സുരക്ഷയ്‌ക്കൊപ്പം വൈദ്യ സഹായവും നല്‍കാമെന്നും സുപ്രീംകോടതി വാഗ്ദാനം ചെയ്തിട്ടുണ്ട്. ചികിത്സയ്ക്ക് വേണ്ടിയെന്ന് അവകാശപ്പെട്ടാണ് മുഷറഫ് 2016 മാര്‍ച്ച് മുതല്‍ ദുബായില്‍ കഴിയുന്നത്. നിരവധി തവണ സമന്‍സ് അയച്ചിട്ടും പാകിസ്താനിലെ കോടതികളില്‍ ഹാജരാകാന്‍ അദ്ദേഹം തയ്യാറായിട്ടില്ല.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dharmajan Bolgatty

1 min

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്ന് 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു 

May 27, 2022


PC George

5 min

ഉയരേണ്ടത് ഇതാണ്: ഞങ്ങളിലില്ല മതരക്തം, ഞങ്ങളിലുള്ളത് മാനവരക്തം | പ്രതിഭാഷണം

May 27, 2022


tp ramees

1 min

അബുദാബിയിലുണ്ടായ വാഹനാപകടത്തിൽ മലയാളിയുവാവ് മരിച്ചു

May 27, 2022

Most Commented