മുൻ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ| Photo: MONEY SHARMA | AFP
വാഷിങ്ടണ്‍: പാകിസ്താന്‍ സൈന്യത്തിന് ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന വെളിപ്പെടുത്തലുമായി മുന്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമയുടെ പുസ്തകം. പാക് സൈന്യത്തിനുള്ളിലെ ചില ഘടകങ്ങള്‍, പ്രത്യേകിച്ചും രഹസ്യാന്വേഷണ വിഭാഗം താലിബാനുമായും അല്‍ ഖ്വൊയ്ദയുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു എന്നത് ഒരു പരസ്യമായ രഹസ്യമായിരുന്നുവെന്ന് ഒബാമ അദ്ദേഹത്തിന്റെ ഓര്‍മക്കുറിപ്പായ ദി പ്രോമിസ്ഡ് ലാന്‍ഡില്‍ പറയുന്നു. അതിനാലാണ് ലാദന്റെ ഒളിത്താവളം റെയ്ഡ് ചെയ്തതില്‍ പാകിസ്താനെ ഉള്‍പ്പെടുത്താതിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒബാമയുടെ ഓര്‍മക്കുറിപ്പായ ദി പ്രോമിസ്ഡ് ലാന്‍ഡില്‍ 2011ല്‍ ബിന്‍ ലാദനെ വധിച്ചതു സംബന്ധിച്ച വിവരങ്ങളും അദ്ദേഹം ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ലാദനെ വധിച്ച ദൗത്യത്തില്‍ പാക് സൈന്യത്തെ ഉള്‍ക്കൊള്ളിക്കാത്തതിന്റെ കാരണം വിശദീകരിക്കുമ്പോഴായിരുന്നു ഒബാമ ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്. അതീവ രഹസ്യ സൈനിക നടപടിയെ അന്നത്തെ പ്രതിരോധ സെക്രട്ടറി റോബര്‍ട്ട് ഗേറ്റ്‌സും അന്നത്തെ വൈസ് പ്രസിഡന്റ് ജോ ബൈഡനും എതിര്‍ത്തുവെന്നും മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ആദ്യമായി വെളിപ്പെടുത്തി.
'കേട്ട വിവരങ്ങളെ അടിസ്ഥാനമാക്കി, സ്ഥലത്ത് ഓപ്പറേഷന്‍ നടത്താന്‍ ആവശ്യമായ വിവരങ്ങള്‍ കൈയ്യിലുണ്ടെന്ന് ഞാന്‍ തീരുമാനിക്കുകയായിരുന്നു. ലാദനെ കണ്ടെത്തുന്നതിനായി സിഐഎ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുമ്പോഴും എങ്ങനെയയായിരിക്കും റെയ്ഡ് നടത്തുക എന്നാണ് ടോം ഡോണിലോണിനോടും ജോണ്‍ ബ്രണ്ണനോടും ചോദിച്ചത്.' ഒബാമ പുസ്തകത്തില്‍ കുറിച്ചു.
ഒരു സൂചന പോലും ചോര്‍ന്നാല്‍ അവസരം നഷ്ടപ്പെടുമെന്ന് ബോധ്യമുണ്ടായിരുന്നുവെന്നും അതിനാല്‍ വിവരം രഹസ്യമാക്കി വെക്കേണ്ടത് ഓപ്പറേഷന്‍ കൂടുതല്‍ ദുഷ്‌കരമാക്കിയെന്നും ഒബാമ പുസ്തകത്തില്‍ പറഞ്ഞു. സര്‍ക്കാരിലെ ഏതാനും പേരെ മാത്രമാണ് ദൗത്യത്തില്‍ ഉള്‍പ്പെടുത്തിയത്. ലാദനെ പിടികൂടാന്‍ ഏതു മാര്‍ഗം സ്വീകരിച്ചാലും അതില്‍ പാകിസ്താനികളെ ഉള്‍പ്പെടുത്തില്ലെന്ന് തീരുമാനിച്ചിരുന്നുവെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു.
തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പാക് സര്‍ക്കാരിന്റെ പങ്കാളിത്വത്തെ അംഗീകരിക്കുമ്പോള്‍ തന്നെ സെന്യത്തിലെ ചില വിഭാഗങ്ങള്‍ക്ക് തീവ്രവാദികളുമായി ബന്ധമുണ്ടെന്നാണ് ഒബാമ വ്യക്തമാക്കുന്നത്. സൈന്യത്തിനുള്ളിലെ രഹസ്യാന്വേഷണ വിഭാഗം താലിബാനുമായും അല്‍ ഖയ്ദയുമായും ബന്ധം പുലര്‍ത്തിയിരുന്നുവെന്നും ഭീകരസംഘടനകളെ ഇന്ത്യയ്ക്ക് എതിരേ ഉപയോഗിക്കുന്നുണ്ടെന്നും ഒബാമ ചൂണ്ടിക്കാട്ടി.
Content Highlights: Pak not involved in Abbottabad raid that killed Osama; Joe Biden was opposed to Operation Neptune Spear: Obama
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..