'ആജ്ഞാപിക്കാന്‍ ഒരു വിദേശശക്തിക്കും സാധിക്കില്ല', ഇന്ത്യയുടെ വിദേശ നയത്തെ പ്രകീര്‍ത്തിച്ച് ഇമ്രാന്‍


ഇമ്രാൻ ഖാൻ |Photo:AP

ഇസ്ലാമാബാദ്: പാകിസ്താന്‍ ജനതയ്ക്ക് മുന്നില്‍ ഒരിക്കല്‍കൂടി ഇന്ത്യയുടെ വിദേശ നയത്തെ പ്രകീര്‍ത്തിച്ച് മുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. യുക്രൈന്‍ യുദ്ധത്തിനിടെ പശ്ചാത്യ സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ദേശീയ താത്പര്യം മുന്‍നിര്‍ത്തി റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാന്‍ ഇന്ത്യയെടുത്ത തീരുമാനം മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു.

ലാഹോറിലെ ലിബര്‍ട്ടി ചൗക്കില്‍ നിന്നാരംഭിച്ച് ഇസ്ലാമാബാദില്‍ അവസാനിക്കുന്ന ഹഖിഖി ആസാദി ലോങ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ടാണ് ഇമ്രാന്‍ ഖാന്‍ ഈ പരാമര്‍ശം നടത്തിയത്. ഇന്ത്യക്കിപ്പോള്‍ അവരുടെ ഇഷ്ടാനുസരണം റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യാം. എന്നാല്‍ പാകിസ്താനികള്‍ ഇപ്പോഴും തങ്ങളുടെ രാജ്യത്തെ ജനങ്ങളുടെ ക്ഷേമത്തിനായി തീരുമാനങ്ങള്‍ എടുക്കുന്നതില്‍ പരാജയപ്പെട്ട അടിമകളാണെന്നും പ്രസംഗത്തിനിടെ അദ്ദേഹം പറഞ്ഞു.



'ഈ രാജ്യത്തിന്റെ തീരുമാനങ്ങള്‍ രാഷ്ട്രത്തിനകത്തെ താത്പര്യത്തിന് അനുസൃതമായിരിക്കണം.റഷ്യ വിലകുറഞ്ഞ എണ്ണയാണ് നല്‍കുന്നതെങ്കില്‍, എന്റെ നാട്ടുകാരെ രക്ഷിക്കാന്‍ എനിക്ക് അവസരമുണ്ടെങ്കില്‍, ആരും നമ്മളോട് അതിനെ ചോദ്യം ചെയ്യാനനുവദിക്കരുത്. ഇന്ത്യക്ക് റഷ്യയില്‍ നിന്ന് ആവശ്യമായ എണ്ണ വാങ്ങാം. എന്നാല്‍ അടിമകളായ പാകിസ്താനികളെ അതിന് അനുവദിക്കില്ല. ഒരു സ്വതന്ത്ര രാജ്യം കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, നീതി വിജയിക്കുകയും ജനങ്ങള്‍ക്ക് സുരക്ഷിതത്വവും സുരക്ഷയും നല്‍കുകയും വേണം' ഇമ്രാന്‍ വ്യക്തമാക്കി.

രാജ്യത്തിലെ സാധാരണക്കാര്‍ കഷ്ടത്തിലാണെന്നും രാജ്യത്താകമാനം ബാധിച്ചിരിക്കുന്ന പണപ്പെരുപ്പം സ്ഥിതി കൂടുതല്‍ കഷ്ടത്തിലാക്കിയെന്നും ഇമ്രാന്‍ പറഞ്ഞു. ഒരേ സമയം സ്വാതന്ത്രം കിട്ടിയ രാജ്യങ്ങളാണെങ്കിലും തീരുമാനങ്ങള്‍ എടുക്കാന്‍ ഇന്ത്യക്കുള്ള സ്വാതന്ത്രം പാകിസ്താന് ഇല്ല. ഇന്ത്യയുടെ ശക്തമായ വിദേശയം കൊണ്ടാണ് പല തീരുമാനങ്ങളുമെടുക്കാനും അതില്‍ ഉറച്ച് നില്‍ക്കാനും സാധിക്കുന്നത്. അതുപോലൊരു സ്വതന്ത്ര വിദേശനയം കൊണ്ട് വരാനാണ് തന്റെ സര്‍ക്കാര്‍ ശ്രമിച്ചതെന്നും പാകിസ്താന്‍ തെഹ് രികെ ഇന്‍സാഫ് പാര്‍ട്ടി ചെയര്‍മാനായ ഇമ്രാന്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു.


Content Highlights: pak former prime minister imran khan praises India


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


spain vs japan

2 min

വമ്പന്‍ അട്ടിമറിയിലൂടെ ജപ്പാന്‍ പ്രീ ക്വാര്‍ട്ടറില്‍, തോറ്റിട്ടും സ്‌പെയിന്‍ അവസാന 16-ല്‍

Dec 2, 2022

Most Commented