ഇസ്‌ലാമാബാദ്: കറാച്ചിയില്‍ മതപണ്ഡിതന്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ ഇന്ത്യക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണവുമായി പാകിസ്താന്‍. രാജ്യത്ത് സംഘര്‍ഷമുണ്ടാക്കാന്‍ ഇന്ത്യ നടത്തുന്ന നീക്കങ്ങളാണ് സംഭവത്തിന് പിന്നിലെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ആരോപിച്ചു. എന്നാല്‍, യാതൊരു തെളിവും ചൂണ്ടിക്കാട്ടാതെയാണ് ഇമ്രാന്‍ ആരോപണം ഉന്നയിച്ചതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടുചെയ്തു.
മൗലാന ആദില്‍ ഖാന്‍ എന്ന മതപണ്ഡിതനെയാണ് മോട്ടോര്‍ സൈക്കിളിലെത്തിയ ആയുധധാരികള്‍ വെടിവച്ചു കൊന്നത്. രാജ്യത്തെ ഷിയ - സുന്നി വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കൊലപാതകം നടത്തിയതെന്നാണ് പാകിസ്താന്റെ ആരോപണം.
ശനിയാഴ്ച വൈകിട്ട് നടന്ന ആക്രമണത്തില്‍ മതപണ്ഡിതനും ഡ്രൈവറും കൊല്ലപ്പെട്ടു. ഇടത്തരക്കാര്‍ താമസിക്കുന്ന ഷാ ഫൈസല്‍ കോളനിയില്‍ വച്ചായിരുന്നു ആക്രമണം. ഇരുവര്‍ക്കും നേരെ നിറയൊഴിച്ചശേഷം മൂന്ന് ആക്രമികളും മോട്ടോര്‍സൈക്കിളില്‍ രക്ഷപ്പെട്ടു.
മൗലാന ആദില്‍ ഖാനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഡ്രൈവര്‍ ആശുപത്രിയില്‍ എത്തുംമുമ്പേ മരിച്ചു. സംഭവത്തിന് പിന്നില്‍ വന്‍ ഗൂഢാലോചന ഉണ്ടെന്നാണ് തെളിവുകളൊന്നും നിരത്താതെതന്നെ പാകിസ്താനിലെ തീവ്രവാദ വിരുദ്ധ പോലീസ് പറയുന്നത്.
കടപ്പാട് - Hindustan Times
Content Highlights;Pak clerics's murder; Imran blames India, but fails to provide evidence
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..