ലാഹോർ: മുബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയ്യിദിനും അദ്ദേഹത്തിന്റെ കൂട്ടാളികള്‍ക്കുമെതിരേ കേസെടുത്ത് പാകിസ്താന്‍. തീവ്രവാദത്തിനായി സാമ്പത്തിക സഹായം ചെയ്തതുള്‍പ്പെടെയുള്ള 23 കേസുകളിലാണ് നടപടി. ഇന്ത്യയുടെയും അന്താരാഷ്ട്ര രാജ്യങ്ങളുടെയും കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് നടപടി. 

ജമാഅത്ത് ഉദ് ദവ നേതാവും അനുയായികളും അഞ്ച് ട്രസ്റ്റുകളെ ഉപയോഗിച്ച് തീവ്രവാദത്തിനായി പണപ്പിരിവ് നടത്തിയെന്ന് പാകിസ്താന്‍ തീവ്രവാദ വിരുദ്ധ വകുപ്പ് പറയുന്നു. 

തീവ്രവാദത്തിനായി സാമ്പത്തികസഹായം ചെയ്തതിന്  ഹാഫിസ് സയ്യിദിനും മറ്റ് ജമാഅത്ത് ഉദ്ദവ നേതാക്കള്‍ക്കുമെതിരേ കേസെടുത്തിട്ടുണ്ടെന്നും പാകിസ്താന്‍ തീവ്രവാദ വിരുദ്ധ വകുപ്പ് അറിയിച്ചു.

ലാഹോറിലും ഗുജ്രന്‍വാളിലും മുള്‍ട്ടാനിലുമാണ് ട്രസ്റ്റുകളുടെ മറവില്‍ തീവ്രവാദത്തിനായി പണപ്പിരിവ് നടത്തിയതായി കണ്ടെത്തിയത്. തീവ്രവാദത്തിനായി പണപ്പിരിവ് നടത്തിയാണ് അവർ ഈ കണ്ട സമ്പത്തെല്ലാം ഉണ്ടാക്കിയത്. ഈ സമ്പത്തും സഥാപനങ്ങളും മുഴുവന്‍ അവര്‍ കൂടുതല്‍ തീവ്വാദപ്രവര്‍ത്തനങ്ങള്‍ക്കും അതിനുവേണ്ടി പണം സമാഹരിക്കാനും ഉപയോഗിച്ചു". അവര്‍ തീവ്രവാദ വിരുoദ്ധ കോടതിയില്‍ വിചാരണ നേരിടുമെന്നും അധികൃതര്‍ അറിയിച്ചു.

content highlights: Pak Authority Charges Hafiz Saeed For "Terror Financing