പാക് സൈനിക മേധാവി സ്ഥാനത്തിരുന്ന് ബജ്‌വ വാരിക്കൂട്ടിയത് കോടികളെന്ന് ആരോപണം; അന്വേഷണത്തിന് ഉത്തരവ്


ജനറൽ ഖമർ ജാവേദ് ബജ്‌വ | Photo : AP

ഇസ്‌ലാമാബാദ്: പാകിസ്താന്‍ സൈനിക മേധാവി സ്ഥാനത്തിരുന്ന ആറുവര്‍ഷക്കാലംകൊണ്ട് ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വയും കുടുംബാംഗങ്ങളും സ്വന്തമാക്കിയത് കോടിക്കടക്കിണ് രൂപയുടെ അനധികൃത സമ്പാദ്യമെന്ന് ആരോപണം. ഏകദേശം 12.7 ബില്യണ്‍ (1270 കോടി) രൂപ ബജ്‌വയുടെ കുടുംബം സമ്പാദിച്ചതായി പാക് വെബ്സൈറ്റായ ദ ഫാക്ട് ഫോക്കസ് റിപ്പോര്‍ട്ടുചെയ്തു. സൈനിക സേവനത്തില്‍നിന്ന് വിരമിക്കാന്‍ ദിവസങ്ങള്‍മാത്രം അവശേഷിക്കെയാണ് ആരോപണം.

ജനറല്‍ ബജ്‌വയുടേയും കുടുംബാംഗങ്ങളുടേയും 2013 മുതല്‍ 2021 വരെയുള്ള സ്വത്തുവിവരവും വെബ്സൈറ്റ് പുറത്തുവിട്ടിട്ടുണ്ട്. ബജ്‌വയുടെ ഭാര്യ അയേഷ അംജദിന്റെ സമ്പാദ്യം ആറ് കൊല്ലത്തിനുള്ളില്‍ 2.2 ബില്യണ്‍ (220 കോടി) ആയി ഉയര്‍ന്നു. 2016 ല്‍ ഇവര്‍ക്ക് യാതൊരു സമ്പാദ്യവും ഉണ്ടായിരുന്നില്ലെന്ന് വെബ്സൈറ്റ് പറയുന്നു.ബജ്‌വയുടെ മകന്റെ ഭാര്യ മഹ്നൂര്‍ സാബിറിന്റെ സമ്പാദ്യം 2018 ഒക്ടോബര്‍ അവസാനം മുതല്‍ നവംബര്‍ ആദ്യആഴ്ച വരെയുള്ള കാലയളവില്‍ 1271 മില്യണ്‍ (127.1 കോടി) രൂപയായിരുന്നു. അതിന് മുമ്പ് അവരുടെ പേരില്‍ സമ്പാദ്യം ഉണ്ടായിരുന്നില്ല. മഹ്നൂറിന്റെ സഹോദരി ഹംന നസീറിന്റെ സ്വത്തും 2016-17 കാലയളവില്‍ കോടികളായി.ബജ്വയുടേയും കുടുംബത്തിന്റേയും സ്വത്തുവിവരം പുറത്തുവന്നതോടെ ഇതുസംബന്ധിച്ചുള്ള അന്വേഷണത്തിന് ധനമന്ത്രി ഇഷഖ് ദര്‍ ഉത്തരവിട്ടു. നിയമവിരുദ്ധമായാണ് ബജ്വ സ്വത്ത് സമ്പാദിച്ചിരിക്കുന്നതെന്നും ധനകാര്യവകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സ്ഥാപനങ്ങളുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണിതെന്നും ധനമന്ത്രി പ്രസ്താവനയിലൂടെ പറഞ്ഞു. ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും അദ്ദേഹം ഉത്തരവിട്ടു.2016 ലാണ് ബജ്വ സേനയുടെ ഉന്നതപദവിയിലെത്തുന്നത്. ഈ വിഷയം സംബന്ധിച്ച് പാക് സൈനികവിഭാഗം ഇതുവരെ പ്രതികരിച്ചിട്ടില്ല.

Content Highlights: Pak Army Chief, Made Billions During His Tenure, Pakistan, Gen Qamar Javed Bajwa, The FactFocus webs


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ramesh chennithala

1 min

ഒരു നേതാവിനെയും ആരും ഭയക്കേണ്ട; എല്ലാ വാദ്യങ്ങളും ചെണ്ടയ്ക്കുതാഴെ; തരൂര്‍ വിഷയത്തില്‍ ചെന്നിത്തല

Nov 24, 2022


image

1 min

ഫുട്‌ബോള്‍ ലഹരിയാകരുത്, കട്ടൗട്ടുകള്‍ ദുര്‍വ്യയം, പോര്‍ച്ചുഗല്‍ പതാക കെട്ടുന്നതും ശരിയല്ല - സമസ്ത

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented