പ്രതീകാത്മക ചിത്രം| Photo: Hans Pennink| AP Photo
ജനീവ: ഓക്‌സ്ഫഡ് സര്‍വകലാശാലയും അസ്ട്രസെനെകയും ചേര്‍ന്നുവികസിപ്പിച്ച കോവിഡ് വാക്‌സിന്‍ കടുത്ത രോഗാവസ്ഥയിൽ നിന്നും മരണത്തിൽ നിന്നും സംരക്ഷണം നല്‍കുമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). ഓക്‌സ്ഫഡ്- അസ്ട്രസെനെക വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങളില്‍ നിന്നുള്ള പ്രാഥമിക വിവരത്തെ അടിസ്ഥാനമാക്കിയാണ് ലോകാരോഗ്യ സംഘടനയുടെ പ്രസ്താവന.
വൈറസിന്റെ വ്യാപനം കുറയ്ക്കുന്നതിനുള്ള എല്ലാ നടപടികളും രാജ്യങ്ങള്‍ സ്വീകരിക്കേണ്ടതുണ്ടെന്ന് മറ്റൊരു ട്വീറ്റില്‍ ലോകാരോഗ്യ സംഘടന ഓര്‍മിപ്പിച്ചു. പകര്‍ച്ചവ്യാധിക്കെതിരായ പോരാട്ടം വിജയിക്കാന്‍ അണുബാധ തടയുന്നതും വൈറസിന് ജനിതകമാറ്റം സംഭവിക്കുന്നതിനുള്ള അവസരങ്ങള്‍ കുറയ്ക്കുന്നതും നിര്‍ണായകമാണെന്നും ഡബ്ല്യുഎച്ച്ഒ പറഞ്ഞു.
ഭാവിയില്‍ കൊറോണ വൈറസിന്റെ ജനിതക മാറ്റവുമായി പൊരുത്തപ്പെടാന്‍ ബൂസ്റ്റര്‍ ഷോട്ടുകളും അനുയോജ്യമായ വാക്‌സിനുകളും വികസിപ്പിക്കുന്നതില്‍ ഉള്‍പ്പെടെ വാക്‌സിന്‍ നിര്‍മാതാക്കള്‍ തയ്യാറായിരിക്കണമെന്നും ലോകാരോഗ്യ സംഘടന കൂട്ടിച്ചേര്‍ത്തു.
Content Highlights: Oxford’s Covid vaccine offers protection against severe disease, death: WHO


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..