കോവിഡ് B1.617.2 വകഭേദത്തിനെതിരെ കോവിഷീല്‍ഡ് വാക്‌സിന്‍ 80% ഫലപ്രദമെന്ന് പഠനം


പ്രതീകാത്മകചിത്രം| Photo: pics4news

ന്യൂഡല്‍ഹി: ആദ്യമായി ഇന്ത്യയില്‍ കണ്ടെത്തിയ കോവിഡിന്റെ B1.617.2 വകഭേദത്തെ തടയാന്‍ ഓക്സ്ഫഡ്-അസ്ട്രാസെനക്ക രണ്ടു ഡോസ് വാക്‌സിന്‍ 80 ശതമാനത്തിലധികം ഫലപ്രദമാണെന്ന് പഠനം. ബ്രിട്ടീഷ് സര്‍ക്കാര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.

ഓക്‌സ്ഫഡ്-അസ്ട്രാസെനക്ക വാക്‌സിന്‍ ഇന്ത്യയില്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് 'കോവിഷീല്‍ഡ്' എന്ന പേരിലാണ് ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്നത്. പബ്ലിക്ക് ഹെല്‍ത്ത് ഇഗ്ലണ്ടിന്റെ (പി.എച്ച്.ഇ) ഡാറ്റകളെ അടിസ്ഥാനമാക്കിയാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ പഠനം നടത്തിയത്.

ഇംഗ്ലണ്ടിലെ കെന്റ് മേഖലയില്‍ ആദ്യമായി കണ്ടെത്തിയ ബി.117 എന്ന വകഭേദത്തിന് ഓക്‌സ്ഫഡ് വാക്‌സിന്റെ രണ്ടു ഡോസ് 87 ശതമാനത്തിലധികം ഫലപ്രദമാണെന്നും പഠനം കണ്ടെത്തി. ഏറ്റവുമധികം വ്യാപന ശേഷിയുള്ള വകഭേദമാണ് ബി.117 എന്നാണ് വിലയിരുത്തുന്നത്.

ഈ ആഴ്ച ആദ്യം പുറത്തുവിട്ട പി.എച്ച്.ഇയുടെ പുതിയ കണക്കില്‍ പറയുന്നത്, കഴിഞ്ഞ ആഴ്ച ബ്രിട്ടണില്‍ 2,111 പേര്‍ക്ക് ബി1.617.2 വകഭേദം കണ്ടെത്തിയെന്നാണ്. ഇതുവരെയായി 3424 കേസുകളാണ് ഇത്തരത്തില്‍ കണ്ടെത്തിയതെന്നും പറയുന്നു. ഇന്ത്യയില്‍ ആദ്യമായി കണ്ടെത്തിയ കോവിഡിന്റെ വകഭേദം ബ്രിട്ടണില്‍ വര്‍ധിച്ചുവരികയാണെന്നാണ് റിപ്പോര്‍ട്ട്.

content highlights: Oxford/AstraZeneca Covid-19 vaccine 80% effective against B1.617.2 variant-UK study

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
pinarayi

'എന്തും പറയാമെന്നോ, മനസ്സില്‍ വെച്ചാ മതി, മകളെ പറഞ്ഞാല്‍ കിടുങ്ങുമെന്ന് കരുതിയോ'

Jun 28, 2022


r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022


India vs Ireland 2nd t20 Dublin

2 min

അയര്‍ലന്‍ഡ് വിറപ്പിച്ചുവീണു, രണ്ടാം ട്വന്റി 20 യിലും വിജയിച്ച് പരമ്പര നേടി ഇന്ത്യ

Jun 28, 2022

Most Commented