Photo|IANS
വാഷിങ്ടണ്‍: കോവിഡ് ബാധയേ തുടര്‍ന്ന് അമേരിക്കയില്‍ തൊഴിലില്ലാത്തവരുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ നാലാഴ്ചക്കിടെ 2.2 കോടി ആളുകളാണ് തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ് ക്ലെയിമിനായി അപേക്ഷ നല്‍കിയതെന്നാണ് കണക്കുകള്‍. കഴിഞ്ഞ ഒരാഴ്ചക്കിടെ മാത്രം 52 ലക്ഷം ആളുകളാണ് ഇതിനായി അപേക്ഷിച്ചത്. അമേരിക്കന്‍ ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റാണ് കണക്കുകള്‍ പുറത്തുവിട്ടത്. ഇതിന് തൊട്ടുമുമ്പുള്ള ആഴ്ചയില്‍ 66 ലക്ഷം ആളുകളാണ് അപേക്ഷ നല്‍കിയത്.
മാര്‍ച്ച് 28 അവസാനിച്ച ആഴ്ചയില്‍ 69 ലക്ഷം ആളുകളും അതിന് തൊട്ടുമുമ്പുള്ള ആഴ്ചയില്‍ 33 ലക്ഷം ആളുകളുമാണ് ഇന്‍ഷുറന്‍സ് ക്ലെയിമിനായി അപേക്ഷ സമര്‍പ്പിച്ചത്.
1982ലെ മാന്ദ്യകാലത്താണ് ഇതിന് മുമ്പ് ഏറ്റവുമധികം ആളുകള്‍ ഇന്‍ഷുറന്‍സ് ക്ലെയിമിനായി അപേക്ഷ സമര്‍പ്പിച്ചത്. 695,000 ആയിരുന്നു അന്നത്തെ കണക്ക്.
ഇത്രയധികം ആളുകള്‍ തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ് ക്ലെയിം നേടാനായി അപേക്ഷ നല്‍കുന്നത് അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥ നിശ്ചലമായതിന്റെ വ്യക്തമായ സൂചനയാണ്.
ലോക്ക് ഡൗണിനെ തുടര്‍ന്് അമേരിക്കയിലെ തൊഴിലില്ലായ്മ നിരക്ക് 17 ശതമാനമായെന്നാണ് ഇതുവരെയുള്ള കണക്കുകള്‍. 2008-2009ലെ സാമ്പത്തിക മാന്ദ്യത്തിന്റെ സമയത്തുപോലും 10 ശതമാനമായിരുന്നു തൊഴിലില്ലായ്മ നിരക്ക്.
Content Highlights: Over 22mn sought jobless benefits in US in 4 weeks
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..