തീവ്രവാദികളെന്ന് തെറ്റിദ്ധരിച്ച് ബോംബിട്ടു: 100 ലധികം പേര്‍ കൊല്ലപ്പെട്ടു


ആക്രമണത്തില്‍ നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

മൈഡുഗുരി: നൈജീരിയയില്‍ സൈന്യം നടത്തിയ ബോംബുവര്‍ഷത്തില്‍ 100 ലധികം അഭയാര്‍ഥികള്‍ കൊല്ലപ്പെട്ടു. ബോകോഹറാം തീവ്രവാദികളുടെ ക്യാമ്പെന്ന് തെറ്റിദ്ധരിച്ച് അഭയാര്‍ഥി ക്യാമ്പില്‍ യുദ്ധവിമാനങ്ങള്‍ ബോംബിടുകയായിരുന്നു. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

ക്യാമ്പിലെത്തിയ സന്നദ്ധപ്രവര്‍ത്തകരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. കാമറൂണുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യത്തിന്റെ വടക്ക് കിഴക്കന്‍ നഗരമായ റാനിലാണ് സംഭവം. നൈജീരിയന്‍ റെഡ്‌ക്രോസിന്റെ ആറ് പ്രവര്‍ത്തകര്‍ മരിക്കുകയും 13 പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തതായി സംഘടന അറിയിച്ചു.

റാന്‍ നഗരത്തില്‍ 25,000 അഭയാര്‍ഥികളാണ് ക്യാമ്പുകളില്‍ കഴിയുന്നത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


07:00

ജയിലില്‍ 'അറിവി'ന്റെ 31 വര്‍ഷങ്ങള്‍; പേരറിവാളന്റെ കഥ

May 19, 2022

More from this section




Most Commented