Photo: twitter.com|WisDOTnorthwest
വാഷിങ്ടണ്‍: കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് അമേരിക്കയിലെ വിസ്‌കോണ്‍സിന്‍ സംസ്ഥാനത്ത് നൂറിലധികം വാഹനങ്ങള്‍ കൂട്ടിയിടിച്ചു. വിസ്‌കോണ്‍സിനിലെ ഇന്റര്‍സ്റ്റേറ്റ് 94 ഹൈവേയിലാണ് ഈ അപകടങ്ങളുണ്ടായത്.
മഞ്ഞ് വീഴ്ചയെ തുടര്‍ന്ന് റോഡുകളില്‍ ഐസ് നിറഞ്ഞതാണ് ഈ തുടര്‍ അപകടങ്ങള്‍ക്ക് കാരണമായതെന്ന് വിസ്‌കോണ്‍സിന്‍ പോലീസ് പറഞ്ഞു.
നിരവധി വാഹനങ്ങള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് ഒസിയോ-ബ്ലാക്ക് റിവര്‍ ഫാള്‍ റോഡ് അടച്ചു. പാസഞ്ചര്‍ കാറുകളും സെമി ട്രാക്ടര്‍ ട്രെയിലറുകളും ഉള്‍പ്പടെ നിരവധി വാഹനങ്ങളാണ് ഇവിടെ അപകടത്തില്‍പ്പെട്ടത്.
യാത്ര ചെയ്യുമ്പോള്‍ പരമാവധി ജാഗ്രത പുലര്‍ത്തണമെന്ന് വിസ്‌കോണ്‍സിന്‍ ഗവര്‍ണര്‍ ടോണി എവേഴ്‌സ് ജനങ്ങളോട് അഭ്യര്‍ഥിച്ചു.
Content Highlights: Over 100 Car Pile-Up On 'Super Icy' US Highway
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..