ഡോയലിൽ തീ അണയ്ക്കാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥൻ | ഫോട്ടോ: നോവ ബെർഗർ AP
ലോസ് ആഞ്ജലിസ്: കടുത്ത ചൂടും വരണ്ട കാലാവസ്ഥയും പടിഞ്ഞാറന്‍ യു.എസിനെയും കാനഡയെയും കീഴടക്കിയതോടെ ഒറിഗണിലെ കാട്ടുതീ വീണ്ടും ശക്തി പ്രാപിച്ചു. ഇതോടെ കൂടുതല്‍ പേരെ മാറ്റിപ്പാര്‍പ്പിക്കാന്‍ അധികൃതര്‍ ഉത്തരവിട്ടു. രണ്ടായിരത്തോളം പേരെ ഒഴിപ്പിക്കേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്.
ഉഷ്ണതരംഗത്തെ തുടര്‍ന്ന് അമേരിക്കയിലെ വിവിധ പ്രദേശങ്ങളില്‍ പടര്‍ന്നുപിടിച്ച എണ്‍പതോളം കാട്ടുതീകളില്‍ അതിതീവ്രമായ ബൂട്ലെഗ് ഫയറാണ് വീണ്ടും ശക്തിപ്രാപിച്ചിരിക്കുന്നത്. വടക്കന്‍ കാലിഫോര്‍ണിയന്‍ അതിര്‍ത്തിയിയില്‍ നിന്നു തുടങ്ങിയ തീ 1210 ചതുരശ്ര കിലോമീറ്ററോളം പ്രദേശത്തെ വിഴുങ്ങിക്കഴിഞ്ഞു. ലോസ് ആഞ്ജലിസിന്റെ വിസ്തൃതിയോളം വരുമിത്.
ശക്തമായ കാറ്റും മിന്നലും തീ അണയ്ക്കുന്നതിന് അഗ്നിശമന സേനയ്ക്ക് വെല്ലുവിളിയായിരിക്കുകയാണ്. പ്രദേശമാകെ പുകപടലം മൂടിയതായാണ് സാറ്റലൈറ്റ് ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നത്.
പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ മാത്രം തീ നിയന്ത്രണ വിധേയമാക്കാന്‍ ഇരുപതിനായിരത്തോളം പേര് ശ്രമിക്കുന്നുണ്ട്.
യുഎസില്‍ നിലവില്‍ സജീവമായ 80 വലിയ തീപ്പിടിത്തങ്ങളില്‍ ഏറ്റവും വലുതാണ് ബൂട്ട്ലെഗ്. 2.74ലക്ഷം ഏക്കറില്‍ നിന്ന് 2.90 ലക്ഷം ഏക്കറിലേക്ക് ഒറ്റരാത്രികൊണ്ടാണ് തീ പടര്‍ന്നത് . ഡെട്രോയിറ്റ് മഹാനഗരത്തിന്റെ മൂന്നിരട്ടി വലിപ്പം വരുമിത്.
Content Highlights; Oregon fire grows; more people evacuated
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..