മോദിക്ക് മാത്രമേ റഷ്യ-യുക്രൈന്‍ പ്രശ്‌നം പരിഹരിക്കാനാകൂ; നിർദേശവുമായി യുഎന്നില്‍ മെക്‌സിക്കോ


റഷ്യൻ പ്രസിഡന്റ് വ്‌ളാദ്മിർ പുതിൻ, പ്രധാനമന്ത്രി മോദി |ഫോട്ടോ:ANI

ജനീവ: റഷ്യയും യുക്രൈനും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പുതിയ നിര്‍ദേശവുമായി ഐക്യരാഷ്ട്രസഭയില്‍ മെക്‌സികോ. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മാത്രമേ ഈ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ കഴിയുകയുള്ളൂവെന്ന് മെക്‌സികന്‍ വിദേശകാര്യ മന്ത്രി മാഴ്‌സെലോ ലൂയിസ് എബ്രാര്‍ഡ് അഭിപ്രായപ്പെട്ടു.

മേഖലയില്‍ സമാധാനാന്തരീക്ഷം സ്ഥാപിക്കുന്നതിന് ഒരു പ്രത്യേക സമിതി രൂപവത്കരിക്കണമെന്നാണ് മെക്‌സികോ പറയുന്നത്. ഈ കമ്മിറ്റിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഫ്രാന്‍സിസ് മാര്‍പാപ്പ, യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് തുടങ്ങിയവര്‍ ഉണ്ടാകണമെന്നാണ് മെക്‌സികോയുടെ അഭിപ്രായം.

ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഉച്ചകോടിയില്‍ മോദി-പുതിന്‍ കൂടിക്കാഴ്ച നടന്നതിന് പിന്നാലെയാണ് മെക്‌സികോയുടെ നിര്‍ദേശം. 'ഇക്കാലഘട്ടം യുദ്ധത്തിന്‍റേത് അല്ലെ'ന്ന മോദിയുടെ പ്രസ്താവനയെ യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയും സ്വാഗതം ചെയ്തിരുന്നു.

താന്‍ മുന്നോട്ടുവെക്കുന്നത് മെക്‌സികന്‍ പ്രസിഡന്റ് പറഞ്ഞ ആശയമാണെന്നും വിദേശകാര്യമന്ത്രി പറഞ്ഞു. സമാധാനം സ്ഥാപിക്കുന്നതിനുവേണ്ടി ഐക്യരാഷ്ട്ര സഭ മുന്നോട്ടുവയ്ക്കുന്ന ഏതൊരു നയത്തേയും മെക്‌സികോ പിന്തുണയ്ക്കും. പരസ്പര ചര്‍ച്ച, നയതന്ത്ര ബന്ധം എന്നിവയിലൂടെ മാത്രമേ സമാധാനം കൈവരിക്കാന്‍ കഴിയുകയുള്ളൂവെന്നും മാഴ്‌സെലോ അഭിപ്രായപ്പെട്ടു.

Content Highlights: narendra modi, un, russia ukraine war, mexico


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


BUS

1 min

ടൂറിസ്റ്റ് ബസ് എത്തിയത് വേളാങ്കണ്ണി യാത്രയ്ക്കുശേഷം; ഡ്രൈവര്‍ ക്ഷീണിതനായിരുന്നുവെന്ന് രക്ഷിതാക്കള്‍

Oct 6, 2022

Most Commented