നാല് മീറ്റര്‍ വീതിയുള്ള വഴിയില്‍ തിങ്ങിഞെരുങ്ങി ഒരുലക്ഷം പേര്‍; ആംബുലന്‍സുകള്‍ക്ക് എത്താനായില്ല


ഹാലോവീൻ ആഘോഷങ്ങൾക്കിടയിൽ അപകടം നടന്ന സ്ഥലം | Photo: AFP

സോള്‍: ദക്ഷിണ കൊറിയയിലെ ഹാലോവീന്‍ ആഘോഷത്തിനിടെയുണ്ടായ അപകടം വിളിച്ചുവരുത്തിയതെന്ന് വിലയിരുത്തല്‍. വെറും നാല് മീറ്റര്‍ മാത്രം വീതിയുള്ള വഴിയില്‍ സൂചി കുത്താന്‍ പോലും ഇടമില്ലാത്തവിധം തിങ്ങി ഞെരുങ്ങി നിറഞ്ഞത് ഒരുലക്ഷത്തിലധിക പേരെന്ന് വിവരം. ഇടുങ്ങിയ വഴിയിലെ തിക്കും തിരക്കും കാരണം ആംബുലന്‍സുകള്‍ക്ക് പോലും അപകട സ്ഥലത്തേക്ക് എത്താന്‍ കഴിയാത്ത സ്ഥിതിയുണ്ടായിരുന്നു.

ഒരു ഭാഗത്ത് തിരക്കില്‍ അപകടമുണ്ടായപ്പോഴും ഇതറിയാതെ മറ്റൊരു ഭാഗത്ത് നൃത്തവും ആഘോഷങ്ങളും തുടരുകയായിരുന്നു. ഇതും ആംബുലന്‍സുകള്‍ക്ക് എത്തിച്ചേരാന്‍ കഴിയാത്ത സ്ഥിതിയുണ്ടാക്കി. പ്രാദേശിക സമയം രാത്രി 10.30ന് ആണ് അപകടമുണ്ടായത്. ആള്‍ക്കൂട്ടത്തിന് അടിയില്‍പ്പെട്ടാണ് നിരവധിപേര്‍ ചവിട്ടേറ്റും ശ്വാസംമുട്ടിയും മരിച്ചത്.



പ്രധാന ആഘോഷവേദിയായ ഇത്തായ്വോണിലേക്കുള്ള ഇടുങ്ങിയ വഴിയിലേക്ക് ആളുകള്‍ തള്ളിക്കയറിയതാണ് അപകടകാരണം.തിക്കിലും തിരക്കിലുംപെട്ട് 149 പേര്‍ മരിച്ചു. 150-ലേറെ പേര്‍ക്ക് പരിക്കേറ്റു. പലരും ഗുരുതരാവസ്ഥയിലാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് അഗ്നിശമനസേനാ വിഭാഗം അറിയിച്ചു.

സമീപത്തെ ഹോട്ടലില്‍ നിന്നും ഇത്താണ്‍ സബ്‌വേ സ്‌റ്റേഷനില്‍ നിന്നുമായിട്ടാണ് ഇടുങ്ങിയ വഴിയിലേക്ക് ജനങ്ങള്‍ തിങ്ങി കൂടിയത്.സമീപത്തുള്ള ബാറില്‍ പ്രശസ്തനായ ആരോ ഉണ്ടെന്ന വാര്‍ത്ത പ്രചരിച്ചതിനെത്തുടര്‍ന്ന് ആളുകള്‍ തിക്കുംതിരക്കുമുണ്ടാക്കിയെന്നാണ് കരുതുന്നത്. ചെരിഞ്ഞ വഴിയുടെ മുകളിലുണ്ടായിരുന്നവര്‍ താഴേക്ക് വീഴാന്‍ തുടങ്ങിയതോടെയാണ് കൂട്ടിയിടിയും പരിഭ്രാന്തിയുമുണ്ടായത്.

കോവിഡിന് ശേഷം ആദ്യമായി പൊതുസ്ഥലത്ത് മാസ്‌കില്ലാതെ നടന്ന ഹാലോവീന്‍ ആഘോഷമാണ് വന്‍ ദുരന്തത്തില്‍ കലാശിച്ചത്. അപകടത്തിന് പിന്നാലെ ജനങ്ങളോട് എത്രയും പെട്ടന്ന് വീടുകളിലേക്ക് തിരികേ പോകാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. രക്ഷാദൗത്യത്തിന് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കണമെന്ന് പ്രസിഡന്റ് യൂണ്‍ സുക് ഇയോള്‍ നിര്‍ദേശം നല്‍കി.

150 ലധികം അഗ്നിരക്ഷാസേനാ വാഹനങ്ങള്‍ സ്ഥലത്തെത്തി.നിശാ ജീവിതത്തിന് പേരുകേട്ട നഗരമാണ് ഇത്താന്‍. 1950 മുതല്‍ 1953 വരെ നടന്ന കൊറിയന്‍ യുദ്ധത്തിന് ശേഷം ഈ മേഖലയില്‍ തമ്പടിച്ച അമേരിക്കന്‍ സൈനികര്‍ക്കായി ബാറും, നിശാക്ലബുകളും ഒരുക്കിയതോടെയാണ് നഗരം ഇത്തരത്തില്‍ പ്രശസ്തമാവുന്നത്.2014-ല്‍ ബോട്ട് മുങ്ങി 300 പേര്‍ മരിച്ചതിന് ശേഷം ദക്ഷിണ കൊറിയയില്‍ ഉണ്ടാവുന്ന ഏറ്റവും വലിയ ദുരന്തമാണിത്.

Content Highlights: halloween, south korea, accident, death


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022


അര്‍ജന്റീനന്‍ ടീം| photo: Getty Images

1 min

സൗദിയെ വീഴ്ത്തി പോളണ്ട്; ഇനി അര്‍ജന്റീനയുടെ ഭാവി എന്ത്?

Nov 26, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022

Most Commented