ഡൊണാൾഡ് ട്രംപ് | ഫോട്ടോ: എ.എഫ്.പി
വാഷിങ്ടൺ: അമേരിക്കയിലേക്കുള്ള കുടിയേറ്റ, തൊഴിൽ വിസാ നിയന്ത്രണങ്ങൾ ദീർഘിപ്പിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. 2021 മാർച്ച് വരെയാണ് നിയന്ത്രണം നീട്ടിയിരിക്കുന്നത്.
അമേരിക്കൻ തൊഴിലാളികളെ' സംരക്ഷിക്കുക എന്ന കാരണം പറഞ്ഞ് 2020 ഏപ്രിൽ, ജൂൺ മാസങ്ങളിലാണ് ട്രംപ് കുടിയേറ്റ, തൊഴിൽ വിസകൾ താൽക്കാലികമായി നിർത്തിവച്ചത്. ഡിസംബർ 31 വരെയായിരുന്നു ഇത്. ഇതിന്റെ കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് ഇപ്പോൾ നിയന്ത്രണം 2021 മാർച്ച് 31 വരെ ദീർഘിപ്പിച്ചിരിക്കുന്നത്.
ഇന്ത്യക്കാർ ഏറെ ആശ്രയിക്കുന്ന എച്ച്1ബി വിസകളും നിയന്ത്രിച്ചവയുടെ കൂട്ടത്തിൽ പെടുന്നു. എന്നാൽ നിലവിൽ അമേരിക്കയിൽ കഴിയുന്ന എച്ച്1ബി വിസക്കാരേയോ മറ്റ് വിസ വിഭാഗങ്ങളിലുള്ളവരേയോ ഉത്തരവ് ബാധിക്കില്ല.
ട്രംപ് പ്രസിഡന്റ് സ്ഥാനം ഒഴിയുന്നത് ജനുവരി 20ന് ആണ്. പുതിയ പ്രസിഡഡന്റ് ജോ ബൈഡൻ ട്രംപിന്റെ കുടിയേറ്റ വിസാ നിയന്ത്രണത്തെ എതിർക്കുന്ന നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്. എന്നാൽ സ്ഥാനമേറ്റാൽ വിസാ നിയന്ത്രണം പിൻവലിക്കുമോ എന്ന കാര്യം അദ്ദേഹം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
Content Highlights:onald Trump Extends Immigrant, Work Visa Restrictions Till March
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..