'തുണ്ട്' മാത്രമല്ല, പോൺഹബ്ബിൽ ജ്യോമട്രിയും ട്രിഗ്ണോമെട്രിയും; കോടികൾ സമ്പാദിച്ച് അധ്യാപകൻ


പോൺ ഹബ്ബിന് പുറമെ മറ്റു അശ്ലീല വൈബ്സൈറ്റുകളിൽ കൂടി ഇത്തരത്തിലുള്ള വീഡിയോകൾ അപ്ലോഡ് ചെയ്യാൻ ഒരുങ്ങുകയാണ് ചാങ്ഷു.

Photo: Screengrab

തായ്​പെയ്: അശ്ലീല വെബ്സൈറ്റായ പോൺ ഹബ്ബ് വഴി കണക്ക് പഠിപ്പിച്ച് കോടികൾ നേടുകയാണ് തായ്​വാനിലെ 34 കാരനായ ചാങ്ഷു എന്ന കണക്ക് അധ്യാപകൻ. changhsumath666 എന്ന വേരിഫൈഡ് അക്കൗണ്ടിൽ കൂടിയാണ് അദ്ദേഹം വെബ്സൈറ്റിൽ വീഡിയോകൾ അപ്​ലോഡ് ചെയ്യുന്നത്. 1.7 മില്യണിലധികം കാഴ്ചക്കാരാണ് നിലവിൽ അദ്ദേഹത്തിനുള്ളത്.

അശ്ലീല വൈബ്സൈറ്റുകളിൽ കൂടി കണക്ക് പഠിപ്പിക്കുന്നവർ ആരുമുണ്ടാവില്ല. എന്നാൽ നിരവധി പേരാണ് വീഡിയോകൾ കാണാൻ എത്തുന്നത്. അത് കൊണ്ട് തന്നെ എന്റെ വീഡിയോകൾ ഇത്തരത്തിൽ അശ്ലീല സൈറ്റുകളിൽ അപ്​ലോഡ് ചെയ്താൽ കൂടുതൽ ആളുകളിലേക്ക് എത്തുമെന്ന് കരുതി. അത് കൊണ്ടാണ് ഇത്തരത്തി ഒരു വഴി സ്വീകരിച്ചതെന്ന് ചാങ്ഷു മെൽ മാഗസിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.

പോൺ ഹബ്ബിന് പുറമെ മറ്റു അശ്ലീല വൈബ്സൈറ്റുകളിൽ കൂടി ഇത്തരത്തിലുള്ള വീഡിയോകൾ അപ്​ലോഡ് ചെയ്യാൻ ഒരുങ്ങുകയാണ് ചാങ്ഷു. എന്നാൽ മറ്റു തരത്തിലുള്ള ഉള്ളടങ്ങൾ പോൺ ഹബ്ബ് അല്ലാത്ത അശ്ലീല സൈറ്റുകൾ അനുമതി നൽകാറില്ല.

ഇത്തരത്തിൽ വീഡിയോകൾ അപ്​ലോഡ് ചെയ്ത് അദ്ദേഹം വർഷത്തിൽ 250,000 ഡോളറിലേറെയാണ് (ഏകദേശം 1,87,63,625 രൂപ) സമ്പാദിക്കുന്നത്.

അശ്ലീല സൈറ്റിൽ കണക്ക് പഠിപ്പിക്കുക എന്നത് ഇഷ്ടമുള്ള കാര്യമല്ല. പക്ഷേ, ലോകത്തിന് മുമ്പിൽ എനിക്ക് അറിയിക്കണം, ഞാൻ തായ്​വാനിൽ നിന്നുള്ള കണക്ക് അധ്യാപകനാണെന്നും എനിക്ക് നന്നായി ഗണിതശാസ്ത്രം വഴങ്ങുമെന്നും. ചാങ്ഷു പറയുന്നു.

ചാങ്ഷു യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും ഇത്തരത്തിൽ കണക്ക് വീഡിയോകൾ അപ്​ലോഡ് ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ എല്ലാവർക്കും അദ്ദേഹത്തിന്റെ വീഡിയോ തിരഞ്ഞ് അശ്ലീല സൈറ്റുകളിലേക്ക് പോകേണ്ടതില്ല.

Content highlights: On Pornhub, Math Teacher Makes His Mark Teaching Calculus


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022


atlas ramachandran

2 min

അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു, അന്ത്യം ദുബായിലെ ആശുപത്രിയില്‍

Oct 3, 2022


Shikhar Dhawan to lead India odi team against South Africa sanju samson in

1 min

സഞ്ജു ടീമില്‍; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

Oct 2, 2022

Most Commented