• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Crime
More
Hero Hero
  • Latest News
  • Kerala
  • India
  • World
  • In-Depth
  • Good News
  • Crime Beat
  • Politics
  • Print Edition
  • Cartoons

തിരഞ്ഞത് വീട്; ഗൂഗിള്‍ നല്‍കിയത് 7 കൊല്ലം മുമ്പ് മരിച്ചു പോയ അച്ഛന്‍ റോഡരികില്‍ നില്‍ക്കുന്ന ചിത്രം

Jan 9, 2021, 02:55 PM IST
A A A

ഗൂഗിള്‍ ക്യാമറ പകര്‍ത്തിയ ചിത്രങ്ങള്‍ ഉള്‍പ്പെട്ട ട്വീറ്റ് ഇതിനോടകം 69 ലക്ഷത്തിലധികം പേരാണ് ലൈക്ക് ചെയ്തത്. പതിനൊന്ന് ലക്ഷത്തിലധികം പേര്‍ പോസ്റ്റ് റീട്വീറ്റ് ചെയ്തു

On Google Earth, Man Finds Image Of His Father
X

ഗൂഗിള്‍ എര്‍ത്തില്‍ നിന്ന് ലഭിച്ച ചിത്രം  | Photo : Twitter / @TeacherUfo

കോവിഡ് കാലത്തെ ബോറടി മാറ്റാന്‍ ഗൂഗിളില്‍ തന്റെ മാതാപിതാക്കളുടെ വീട് തിരയുകയായിരുന്നു ആ യുവാവ്. എന്നാല്‍ അയാളെ അദ്ഭുതപ്പെടുത്തി ഗൂഗിളില്‍ അയാള്‍ കണ്ടെത്തിയത് അച്ഛന്റെ ചിത്രമാണ്. ഏഴ് കൊല്ലങ്ങള്‍ക്ക് മുമ്പ് മരിച്ചു പോയ അച്ഛന്റെ റോഡരികില്‍ നില്‍ക്കുന്ന  ഫോട്ടോ ഗൂഗിള്‍ എര്‍ത്ത് അയാളുടെ മുന്നിലെത്തിച്ച് അദ്ഭുതപ്പെടുത്തി. 

ജപ്പാന്‍ സ്വദേശിയായ ട്വിറ്റര്‍ ഉപയോക്താവ് ടീച്ചര്‍ യുഫോയാണ് ഗൂഗിള്‍ എര്‍ത്തില്‍ നിന്ന് ലഭിച്ച ഫോട്ടോയുള്‍പ്പെടെ ഈ വിവരം ഷെയര്‍ ചെയ്തത്. റോഡരികില്‍ ആരെയോ കാത്തെന്ന പോലെയാണ് യുവാവിന്റെ അച്ഛന്‍ നില്‍ക്കുന്നത്. തീര്‍ച്ചയായും അത് അമ്മയെ കാത്തുള്ള നില്‍പാണെന്ന് ഇയാള്‍ പറയുന്നു. വളരെ ശാന്തനായ, ദയാലുവായ വ്യക്തിയായിരുന്നു തന്റെ പിതാവെന്നും ഇയാള്‍ ഓര്‍ക്കുന്നു. 

'ഏഴ് വര്‍ഷം മുമ്പ് മരിച്ചു പോയ അച്ഛനെ ഞാന്‍ കണ്ടു' എന്ന് കുറിച്ചാണ് യുവാവ് ഫോട്ടോ ഷെയര്‍ ചെയ്തത്. ജനുവരി നാലിന് പങ്കു വെച്ച ഗൂഗിള്‍ ക്യാമറ പകര്‍ത്തിയ ചിത്രങ്ങള്‍ ഉള്‍പ്പെട്ട ട്വീറ്റ് ഇതിനോടകം 69 ലക്ഷത്തിലധികം പേരാണ് ലൈക്ക് ചെയ്തത്. പതിനൊന്ന് ലക്ഷത്തിലധികം പേര്‍ പോസ്റ്റ് റീട്വീറ്റ് ചെയ്തു. 

コロナでやる事ないからGoogleEarthで実家見に行ったら7年前に死んだ親父が写ってた。その先に人が居たから見に行ったら母ちゃんだった。一服しながら奥さんの帰りを待ってたんだな。無口だけど優しい親父だった。このままこの場所の写真更新しないで欲しいな。 pic.twitter.com/PXxBICAxmz

— タムチンキ (@TeacherUfo) January 4, 2021

വീടും പ്രദേശവും തെരുവുമൊക്കെ തിരയാന്‍ നാം സാധാരണയായി ആശ്രയിക്കുന്ന ഒരു സംവിധാനമാണ് ഗൂഗിള്‍ എര്‍ത്ത്.  തെരുവുകളുടെ ചിത്രങ്ങളില്‍ ചിലപ്പോഴൊക്കെ ആളുകളും പതിയാറുണ്ട്. അത്തരത്തിലാവും ഈ യുവാവിന്റെ അച്ഛന്റെ ചിത്രവും സംരക്ഷിക്കപ്പെട്ടത്. ഗൂഗിളിനോട് തന്റെ പ്രദേശത്തിന്റെ ഫോട്ടോ അപ്‌ഡേറ്റ് ചെയ്യരുതെന്ന് അഭ്യര്‍ഥിച്ചിരിക്കുകയാണ് യുവാവ്. 

 

Content Highlights: On Google Earth, Man Finds Image Of His Father, Who Passed Away 7 Years Ago

 

PRINT
EMAIL
COMMENT
Next Story

വിശ്വാസ വോട്ടെടുപ്പില്‍ ഇമ്രാന്‍ ഖാന് വിജയം

ഇസ്ലാമാബാദ്: പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് വിശ്വാസ വോട്ടെടുപ്പില്‍ .. 

Read More
 

Related Articles

പത്രപ്രവര്‍ത്തനം ചെലവേറിയത്, വാര്‍ത്തകള്‍ക്ക് ഗൂഗിള്‍ പ്രതിഫലം നല്‍കണമെന്ന് ഐ.എന്‍.എസ്
Technology |
Technology |
ഗൂഗിളും ഫെയ്സ്ബുക്കും വാർത്തകള്‍ക്ക് പ്രതിഫലം നല്‍കണമെന്ന നിയമം ഓസ്‌ട്രേലിയ പാസാക്കി
Technology |
ഓണ്‍ലൈന്‍ ക്ലാസുകള്‍ കൂടുതല്‍ രസകരമാക്കാന്‍ ഗൂഗിള്‍ മീറ്റില്‍ പുതിയ ഫീച്ചറുകള്‍
Technology |
ഗൂഗിളിന്റെ ടൂ ഫാക്ടര്‍ ഒതന്റിക്കേഷന്‍ അറിയിപ്പിലും ഡാര്‍ക്ക് മോഡ്
 
  • Tags :
    • Google
    • Google Earth
More from this section
Imran Khan
വിശ്വാസ വോട്ടെടുപ്പില്‍ ഇമ്രാന്‍ ഖാന് വിജയം
Joe Biden
കോവിഡ് വാക്സിൻ: പേറ്റന്റ് നീക്കണമെന്ന ഇന്ത്യയുടെ ആവശ്യം അംഗീകരിക്കരുതെന്ന് ബൈഡന് നിര്‍ദേശം
Mysterious Sea Creature Washes Ashore In Wales
അജ്ഞാതജീവിയുടെ അവശിഷ്ടം കരയ്ക്കടിഞ്ഞു; മത്സ്യമാണെന്ന് നിഗമനം; നീളം 23 അടി
Joe Biden
വൈസ്പ്രസിഡന്റ്,നാസ ശാസ്ത്രജ്ഞ,എന്റെ പ്രഭാഷണ രചയിതാവ്; ഇന്ത്യന്‍ വംശജര്‍ക്കാണ് യുഎസിന്റെ ചുമതല-ബൈഡന്‍
Heavy waves New Zealand
തുടര്‍ ഭൂചലനങ്ങള്‍, സുനാമി ആശങ്ക; ന്യൂസിലന്‍ഡില്‍ തീരപ്രദേശവാസികളെ ഒഴിപ്പിക്കുന്നു
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Podcast Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.