എലിസബത്തിന്റെ കിരീടധാരണ ദിവസം എവറസ്റ്റ് കീഴടക്കിയ വാര്‍ത്തയുമായി ലണ്ടന്‍ ടൈംസ്


സനില്‍ പി. തോമസ്

എലിസബത്ത് രാജ്ഞി | Photo: AP

'ലണ്ടന്‍ പാലം വീണു' എലിസബത്ത് രാജ്ഞിയുടെ മരണവാര്‍ത്ത പ്രൈവറ്റ് സെക്രട്ടറി ബ്രിട്ടിഷ് പ്രധാനമന്ത്രി ലിസ് ട്രസിനെ അറിയിച്ചത് ഇങ്ങനെയൊരു കോഡ് ഭാഷയിലൂടെയാണ്. രാജ്ഞിയുടെ കിരീടധാരണം നടന്ന 1953 ജൂണ്‍ രണ്ടിന് ഹിലരിയും ടെന്‍സിങ്ങും എവറസ്റ്റ് കീഴടക്കിയ വാര്‍ത്തയുമായി ലണ്ടന്‍ ടൈംസ് പ്രത്യക്ഷപ്പെട്ടപ്പോള്‍ ആ വേള്‍ഡ് സ്‌കൂപ്പിനായി അവര്‍ ഉപയോഗിച്ചതും ഒരു കോഡ് ഭാഷയായിരുന്നു. തലേന്നു തന്നെ ലണ്ടന്‍ ടൈംസ് രാജ്ഞിയെ വാര്‍ത്ത അറിയിച്ചിരുന്നു.

കിരീടധാരണത്തിന് പിന്നാലെ ബക്കിങ്ഹാം കൊട്ടാരത്തിന്റെ ബാല്‍ക്കണിയില്‍നിന്ന് ജനങ്ങളെ അഭിവാദ്യം ചെയ്യുന്ന എലിസബത്ത് രാജ്ഞിയും ഭര്‍ത്താവ് ഫിലിപ്പും| Photo: AP

ആ കോഡ് കഥ ഇങ്ങനെ

1953 മേയ് 29-നാണ് എഡ്മണ്ട് ഹിലരിയും ടെന്‍സിങ് നോര്‍ഗേയും എവറസ്റ്റിന്റെ നെറുകയില്‍ കാലുകുത്തിയത്. ഈ സംഘത്തോടൊപ്പം പശ്ചിമഘട്ടം വരെ കയറിയ ലണ്ടന്‍ ടൈംസ് ലേഖകന്‍ ജെയിംസ് മോറിസ്, ഖുംബു ഐസ്‌ഫോള്‍ എന്ന ദുര്‍ഘടപാതയിലൂടെ ഊര്‍ന്നിറങ്ങി ബേസ് ക്യാമ്പിലെത്തി. സന്ദേശം ഷെര്‍പ വഴി നാം ചെ ബസാറിലെ ഇന്ത്യന്‍ ആര്‍മി റേഡിയോ നിലയത്തില്‍ എത്തിച്ചു. റേഡിയോ ട്രാന്‍സ്മിറ്റര്‍ വഴി ഇന്ത്യന്‍ സൈന്യം വാര്‍ത്ത കാഠ്മമണ്ഡുവില്‍ എത്തിച്ചു. അവിടെ നിന്ന് വാര്‍ത്ത ലണ്ടനിലെ 'ദ് ടൈംസ് ' പത്ര ഓഫിസില്‍ ജൂണ്‍ ഒന്നിനു വൈകിട്ടെത്തി.

കാഠ്മണ്ഡുവില്‍ എവറസ്റ്റ് ആരോഹണം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മറ്റു വാര്‍ത്താ ലേഖകര്‍ക്കെല്ലാം മനസ്സിലായത് എവറസ്റ്റ് ദൗത്യം ഉപേക്ഷിച്ചുവെന്നാണ്. കാരണം. എവറസ്റ്റ് കീഴടക്കിയതിന് 'ദ് ടൈംസ് ' ഉപയോഗിച്ച ഭാഷയായിരുന്നു. അത് ഇങ്ങനെ ആയിരുന്നു- 'സ്‌നോ കണ്ടീഷന്‍സ് ബാഡ്, അഡ്വാന്‍സ് ബേസ് എബാന്‍ഡന്‍ഡ്, യെസ്റ്റര്‍ഡേ. എവേറ്റിങ്ങ് ഇംപ്രൂവ്‌മെന്റ്. ഓള്‍ വെല്‍' എന്നാണ്. എന്നാല്‍ അതിന്റെ ശരിക്കുള്ള അര്‍ഥം ഇതായിരുന്നു-എവറസ്റ്റ് കീഴടക്കി, ഹിലരി, മേയ് 29, ടെന്‍സിങ്. ആര്‍ക്കും പരിക്കില്ല.

എഡ്മണ്ട് ഹിലരിയും ടെന്‍സിങ്ങും | Photo: AP

ലണ്ടന്‍ ടൈംസ് വിദേശ വാര്‍ത്താ വിഭാഗം സബ് എഡിറ്ററായിരുന്നു ജെയിംസ് മോറിസ്. അദ്ദേഹത്തെ ഈ വാര്‍ത്തയുടെ ചുമതല ഏല്‍പിച്ചപ്പോള്‍ തന്നെ ഈ കോഡ് ക്രമീകരിച്ചിരുന്നു. ആരാണ് ആദ്യം കയറുകയെന്നു നിശ്ചയമില്ലാതിരുന്നതിനാല്‍ സംഘത്തിലെ ഓരോ അംഗത്തിനും കോഡ് നിശ്ചയിച്ചു, സഹായികളായ ഷെര്‍പകള്‍ക്കു വരെ.

മോറിസ് മേയ് 29-ന് 22,000 അടി ഉയരെ നാലാം ക്യാമ്പ് വരെയെത്തി. മേയ് 31-ന് ഹിലരിയും ടെന്‍സിങ്ങും നാലാം ക്യാമ്പില്‍ മടങ്ങി വന്നു വാര്‍ത്ത സ്ഥിരീകരിക്കും വരെ മോറിസ് കാത്തിരുന്നു. പിന്നെ രാജ്ഞിയുടെ കിരീടധാരണ ദിവസം വാര്‍ത്ത പത്രത്തില്‍ വരണമെന്ന ഒറ്റ ലക്ഷ്യം മാത്രം. ലണ്ടന്‍ ടൈംസിന്റെ ഡല്‍ഹി ലേഖകന്‍ ആര്‍തര്‍ ഹച്ചിന്‍സന്‍ കാഠ്മണ്ഡുവില്‍ ഉണ്ടായിരുന്നു. ബാക്കിയെല്ലാം അദ്ദേഹം ചെയ്തു. ലണ്ടന്‍ ടൈംസില്‍ വാര്‍ത്ത വന്നതിനു പിന്നാലെ ബി.ബി.സി. ആ വാര്‍ത്ത ലോകത്തെ അറിയിക്കുകയും ചെയ്തു.

Content Highlights: on day day of elizabeth coronation london times published the news of conquest mount everest


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022

Most Commented