ലാൻഡിങ്ങിനിടെ ഇളികിയാടുന്ന വിമാനം I Photo: twitter| @BigJetTVLIVE
ലണ്ടന്‍: അതിശക്തമായ കാറ്റിനെ തുടര്‍ന്ന് ഹീത്രു വിമാനത്താവളത്തില്‍ ഇറങ്ങാനാകാതെ ബ്രിട്ടീഷ് എയര്‍വെയ്‌സ് വിമാനം. തിങ്കളാഴ്ച്ച രാവിലെ 10.50ന് അബര്‍ദീനില്‍ നിന്ന് എത്തിയ വിമാനമാണ് ലാന്‍ഡിങ് ഒഴിവാക്കിയത്.
ടയറുകള്‍ റണ്‍വേയില്‍ തൊട്ടതിനുപിന്നാലെ കാറ്റില്‍ വിമാനം പൂര്‍ണമായും ഇളകിയാടുകയായിരുന്നു. വലതു ടയറാണ് ആദ്യം നിലംതൊട്ടത്. തുടര്‍ന്ന് വിമാനം ഇടതുഭാഗത്തേക്ക് ചരിഞ്ഞു.
പിന്നീട് ഇടതു ടയറും റണ്‍വേയില്‍ തൊട്ടു. ഇതോടെ വിമാനത്തിന്റെ വാലറ്റം നിലത്ത് ഉരസുമെന്ന അവസ്ഥ വന്നു. ഉടനെ പൈലറ്റ് ലാന്‍ഡിങ് ഒഴിവാക്കി വീണ്ടും വിമാനം പറത്തുകയായിരുന്നു. ഇതോടെ വന്‍ദുരന്തമാണ് ഒഴിവായത്.
Content Highlights: On Camera, British Airways Plane Tossed By Wind Onto Runway
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..