ന്യൂസിലന്‍ഡ്: ഒമിക്രോണ്‍ വ്യാപനത്തിന് പിന്നാലെ അടുത്തയാഴ്ച നടത്താനിരുന്ന തന്റെ വിവാഹം മാറ്റിവെച്ച് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണ്‍. ഒമിക്രോണ്‍ വ്യാപനത്തെ തുടര്‍ന്ന് നിയന്ത്രണങ്ങളേര്‍പ്പെടുത്തിയതിന് പിന്നാലെയാണ് തന്റെ വിവാഹവും പ്രധാനമന്ത്രി മാറ്റിവെച്ചത്.
'ഒമിക്രോണ്‍ വ്യാപനത്തില്‍ ദുരിതമനുഭവിക്കുന്ന ആയിരക്കണക്കിന് ന്യൂസിലന്‍ഡുകാരില്‍ നിന്ന് ഞാന്‍ വ്യത്യസ്തയല്ല. ഏറ്റവും പ്രിയപ്പെട്ട ഒരാള്‍ക്ക് ഗുരുതരമായ രോഗം വരുമ്പോള്‍ അവരോടൊപ്പം സമയം ചെലവഴിക്കാന്‍ കഴിയാത്തതാണ് ഏറ്റവും വലിയ വേദന. ഞാന്‍ അവരുടെ വേദനയില്‍ പങ്കുചേരുകയാണ്.'- ജസീന്ത പറഞ്ഞു.
ഒമിക്രോണ്‍ വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ വ്യക്തമാക്കുന്നതിനിടെയാണ് തന്റെ വിവാഹം മാറ്റിവെച്ച കാര്യം പ്രധാനമന്ത്രി അറിയിച്ചത്. വാക്‌സിന്‍ എല്ലാം ഡോസും സ്വീകരിച്ച നൂറ് പേര്‍ക്കാണ് ചടങ്ങുകളില്‍ പങ്കെടുക്കാനാണ് അനുമതി നല്‍കിയിട്ടുള്ളത്.
ടെലിവിഷന്‍ അവതാരകനായ ക്ലാര്‍ക്ക് ഗേഫോഡാണ് ജസീന്തയുടെ പങ്കാളി. ഒരു പരിപാടിക്കിടെ പരിചയപ്പെട്ട ഇരുവരും പ്രണയത്തിലാവുകയും വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. നൂറ് പേരെ പങ്കെടുപ്പിച്ച് വിവാഹം നടത്താമെന്നിരിക്കെയാണ് ജസീന്ത തന്റെ വിവാഹം മാറ്റിവെച്ചത്.
content Highlights: Omicron spread New zealand prime minister cancels her wedding
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..