മെഡല്‍ നേടാതെ തിരിച്ചെത്തിയ കായികതാരങ്ങള്‍ക്ക് ശിക്ഷ കല്‍ക്കരി ഖനിയില്‍


മെഡല്‍ നേടി തിരിച്ചെത്തുന്നവര്‍ക്കായി പുത്തന്‍ വീടുകളും കാറും മറ്റും നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്

പ്യോങ്യാഗ്‌: ഈ വര്‍ഷത്തെ ഒളിമ്പിക്‌സിന് തിരശ്ശീല വീണു. കായിക മാമാങ്കം തീര്‍ന്ന് മൈതാനത്ത് നിന്നും വിജയികളും പരാജിതരും മടങ്ങി.

വിജയികളെ ആരവങ്ങളും ആഘോഷവുമായി വരവേല്‍ക്കാന്‍ രാജ്യങ്ങള്‍ ഒരുങ്ങുമ്പോള്‍, പരാജിതരെ അല്പം നിരാശയോടെയായിരിക്കും രാജ്യം സ്വീകരിക്കുക. എന്നാല്‍ മെഡല്‍ നേടാതെ മടങ്ങിയ ഉത്തരകൊറിയയിലെ കായികതാരങ്ങള്‍ക്ക് ഇനിയാണ് അഗ്നിപരീക്ഷണം തുടങ്ങുന്നത്.

ഒളിമ്പിക്‌സില്‍ ശത്രുരാജ്യമായ ദക്ഷിണകൊറിയ 21 മെഡലുകള്‍ കരസ്ഥമാക്കിയത് കുറച്ചൊന്നുമല്ല ഉത്തര കൊറിയന്‍ ഭരണത്തലവനെ ചൊടിപ്പിച്ചിരിക്കുന്നത്. ഇതിന് ശിക്ഷയെന്നോളം ഒളിമ്പിക്‌സില്‍ പങ്കെടുത്ത് മെഡല്‍ നേടാതെ മടങ്ങിയ കായികതാരങ്ങളെ കല്‍ക്കരി ഖനിയിലേക്ക് അയക്കാനാണ് ഭരണത്തലവന്‍ കിം ജോങ് ഉന്‍ ഉത്തരവിട്ടിരിക്കുന്നത്‌.

എല്ലാ താരങ്ങളും കൂടി 17 മെഡല്ലെങ്കിലും നേടാതെ തിരിച്ച് വരരുതെന്ന് കിം ജോങ് ഉന്‍ ആദ്യമേ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇത് പാലിക്കാത്തതാണ് അദ്ദേഹത്തെ ക്ഷുഭിതനാക്കിയത്. ഒളിമ്പിക്‌സില്‍ പരാജയപ്പെട്ട് രാജ്യത്ത് തിരിച്ചെത്തിയ കായികതാരങ്ങള്‍ പ്രാദേശിക കല്‍ക്കരി ഖനികളില്‍ ജോലിയെടുക്കണമെന്നാണ് ഉത്തരകൊറിയന്‍ മേധാവി കിം ജോങ്ങിന്റെ നിര്‍ദ്ദേശം

ഒളിമ്പിക്‌സില്‍ മികച്ച പ്രകടനം കാഴ്ചവെക്കാത്തവര്‍ക്ക് റേഷന്‍ വെട്ടിച്ചുരുക്കുക, നിലവാരമില്ലാത്ത വീടുകളിലേക്ക് താമസം മാറുക, ഖനിയിലേക്ക് ജോലിക്ക്‌ അയക്കുക തുടങ്ങിയ ശിക്ഷകളാണെങ്കില്‍ മെഡല്‍ നേടി തിരിച്ചെത്തുന്നവര്‍ക്കായി പുത്തന്‍ വീടുകളും കാറും മറ്റും നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

റിയോയില്‍ രണ്ട് സ്വര്‍ണ്ണമെഡല്‍ ഉള്‍പ്പെടെ ഏഴ് മെഡലുകള്‍ ഉത്തരകൊറിയ നേടിയെങ്കിലും ഇതില്‍ താന്‍ തീരെ സംതൃപ്തനല്ലെന്നാണ് കിം ജോങ്ങിന്റെ പ്രതികരണം. എല്ലാ താരങ്ങളും കുറഞ്ഞ് പതിനേഴ് മെഡല്ലെങ്കിലും നേടാതെ തിരിച്ച് വരരുതെന്ന് കിം ജോങ് ആദ്യമേ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇത് പാലിക്കാത്തതാണ് കിം ജോങ്ങിനെ ക്ഷുഭിതനാക്കിയത്.

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
One of the Rajasthan Royals owners slapped me 3-4 times after I got a duck Ross Taylor reveals

1 min

ഡക്കായതിന് മൂന്ന് നാല് തവണ മുഖത്തടിച്ചു; ഐപിഎല്‍ ടീം ഉടമയ്‌ക്കെതിരായ വെളിപ്പെടുത്തലുമായി ടെയ്‌ലര്‍

Aug 13, 2022


നരേന്ദ്രമോദി, നിതീഷ് കുമാര്‍

2 min

ചിലത് കാണാനിരിക്കുന്നതേയുള്ളൂവെന്ന് നിതീഷ് കുമാര്‍; മോദിയെ തളര്‍ത്തുമോ 2024?

Aug 12, 2022


priya varghees

1 min

റിസര്‍ച്ച് സ്‌കോര്‍ ഏറ്റവും കുറവ്; പ്രിയ വര്‍ഗീസിന്റെ വിവാദ നിയമനത്തില്‍ നിര്‍ണായക രേഖ പുറത്ത്

Aug 13, 2022

Most Commented