പാരിസ്: ഫ്രഞ്ച് കോടീശ്വരനും റഫാല്‍ യുദ്ധവിമാന നിര്‍മാണ കമ്പനിയായ ദസ്സോ ഏവിയേഷന്റെ ഉടമയുമായ ഒലിവിയര്‍ ദസ്സോ(69) ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ചു. വടക്കു പടിഞ്ഞാറന്‍ ഫ്രാന്‍സിലെ നോര്‍മാണ്ടിയില്‍ ഞായറാഴ്ച പ്രാദേശിക സമയം വൈകുന്നേരം ആറുമണിയോടെയായിരുന്നു അപകടം.

അവധി ചിലവഴിക്കാനാണ് ഒലിവിയര്‍ ഇവിടേക്ക് എത്തിയതെന്നാണ് വിവരം. വ്യവസായി സെര്‍ജെ ദസ്സോയുടെ മകനാണ് ഒലിവിയര്‍. Le Figaro  എന്ന പത്രത്തിന്റെ ഉടമകളും ദസോ ഗ്രൂപ്പാണ്.

ഒലിവിയറിന്റെ മരണം വലിയ നഷ്ടമാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പ്രതികരിച്ചു. ഫ്രാന്‍സിലെ അധോസഭയായ നാഷണല്‍ അസംബ്ലിയിലേക്ക് 2002ല്‍ ഒലിവിയര്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. വടക്കന്‍ ഫ്രാന്‍സിലെ Oise-യെ ആണ് ഒലിവിയര്‍ പ്രതിനിധീകരിച്ചിരുന്നത്.

content highlights; olivier dassault dies in helicopter crash