റോം: പ്രണയം പറയാന്‍ കോവിഡും പിപിഇ കിറ്റുമൊക്കെ ഒരു തടസമാണോ ! അല്ലേ അല്ല.. അത്തരമൊരു കാഴ്ചയാണ് റോമില്‍ നിന്നുള്ള ജിയുസപ്പെ പഞ്ചെന്റെ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. 

റോമിലെ ആശുപത്രി നേഴ്‌സായ ജിയുസപ്പെ പെണ്‍സുഹൃത്തായ കാര്‍മന്‍ പിന്റോയോടാണ് വ്യത്യസ്തമായൊരു വിവാഹാഭ്യര്‍ഥന നടത്തിയത്. ധരിച്ചിരിക്കുന്ന പിപിഇ കിറ്റില്‍ എഴുതിയ നിലയിലായിരുന്നു ഗിസെപ്പെയുടെ പ്രണയാഭ്യര്‍ഥന. 

ആശുപത്രി ഇടനാഴിയിൽ പുറംതിരിഞ്ഞുനില്‍ക്കുന്ന ഫോട്ടോ ജിയുസപ്പെ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. പുറത്ത് പിപിഇ കിറ്റിനു മുകളില്‍ എന്നെ വിവാഹം ചെയ്യുമോ എന്ന ചോദ്യവും എഴുതി പതിപ്പിച്ചിട്ടുണ്ട്. യെസ്/ നോ എന്നും എഴുതിയിട്ടുണ്ട്. ജിയുസപ്പെ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച ചിത്രത്തിന് താഴെ യെസ് എന്ന് കാര്‍മന്‍ പിന്റോ കമന്റ് ചെയ്തിട്ടുമുണ്ട്.

വ്യത്യസ്തമായ വിവാഹാഭ്യര്‍ഥന കാര്‍മന്‍ പിന്റോ സ്വീകരിച്ചതിനു പിന്നാലെ നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകളുമായി എത്തിയിരിക്കുന്നത്. 

Content Highlights: Nurse In Italy Proposes Girlfriend Using His Covid Gown