41.5 കോടി ആളുകള്‍ ദാരിദ്ര്യരേഖ മറികടന്നു; ഇന്ത്യയില്‍ ദരിദ്രര്‍ കുറയുന്നു, അഭിനന്ദിച്ച് യുഎന്‍


Representational Image. Photo: ANI

യുണൈറ്റഡ് നാഷന്‍സ്: ഒന്നരപ്പതിറ്റാണ്ടിനിടെ ദരിദ്രരുടെ എണ്ണം ഗണ്യമായി കുറയ്ക്കാനായതില്‍ ഇന്ത്യയെ അഭിനന്ദിച്ച് ഐക്യരാഷ്ട്ര സഭ. 2005-06നും 2019-21നും ഇടയില്‍ രാജ്യത്ത് 41.5 കോടി ആളുകള്‍ ദാരിദ്ര്യരേഖ മറികടന്നെന്ന് ഐക്യരാഷ്ട്ര വികസന പദ്ധതി (യു.എന്‍.ഡി.പി.), ഓക്‌സ്ഫഡ് പുവര്‍റ്റി ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്മെന്റ് ഇനീഷ്യേറ്റിവ് (ഒ.പി.എച്ച്.ഐ.) എന്നിവ ചേര്‍ന്ന് തയ്യാറാക്കിയ ബഹുമുഖ ദാരിദ്ര്യസൂചികയില്‍ പറയുന്നു. തിങ്കളാഴ്ചയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

ഇതുസംബന്ധിച്ച് വാര്‍ത്താക്കുറിപ്പില്‍ ഇന്ത്യയുടെ നേട്ടത്തെ ചരിത്രപരമെന്നാണ് ഐക്യരാഷ്ട്രസഭ വിശേഷിപ്പിക്കുന്നത്. 2030 ആകുമ്പോഴേക്കും ദാരിദ്ര്യത്തില്‍ കഴിയുന്ന പുരുഷന്മാരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും അനുപാതം പകുതിയാക്കാനുള്ള സുസ്ഥിര വികസനലക്ഷ്യം സാധ്യമാണെന്നതിന് തെളിവാണിതെന്നും പറയുന്നു.



2020-ലെ ജനസംഖ്യാ കണക്ക് അനുസരിച്ച് ലോകത്ത് ഏറ്റവും കൂടുതല്‍ ദരിദ്രരുള്ള രാജ്യം ഇപ്പോഴും ഇന്ത്യയാണ്; 22.89 കോടി. രണ്ടാം സ്ഥാനത്ത് നൈജീരിയ; 9.67 കോടി. ഇന്ത്യയില്‍ ദരിദ്രരായ കുട്ടികളുടെ മാത്രം എണ്ണം 9.7 കോടി വരും. ദരിദ്രരുടെ എണ്ണത്തില്‍ ശ്രദ്ധേയമായ കുറവുണ്ടായെങ്കിലും കോവിഡ് മാഹാമാരിയെത്തുടര്‍ന്നുണ്ടായ പ്രത്യാഘാതങ്ങളും കുതിച്ചുയരുന്ന ഭക്ഷ്യ, ഊര്‍ജ വിലയും ഇന്ത്യക്ക് ഭീഷണിയാണ്. പോഷകാഹാരക്കുറവ് പരിഹരിക്കാനും കുറഞ്ഞവിലയില്‍ ഊര്‍ജം ലഭ്യമാക്കാനും സര്‍ക്കാര്‍ ശ്രദ്ധിക്കണമെന്നും ബഹുമുഖ ദാരിദ്ര്യ സൂചികയില്‍ നിര്‍ദേശിക്കുന്നു.


Content Highlights: Number of poor people in India fell by about 415 million between 2005-06 and 2019-21- UN


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022

Most Commented