
ഇമ്രാൻ ഖാൻ | Photo : AFP
ഇസ്ലാമാബാദ്: രാജ്യത്തിന്റെ നിയന്ത്രണം കള്ളന്മാരുടെ കൈകളില്‍ ഏല്പിക്കുന്നതിനേക്കാള് പാകിസ്താനില്‍ അണുബോംബിടുന്നതാണ് നല്ലതെന്ന് മുന്‍പ്രധാനമന്ത്രി ഇമ്രാന് ഖാന്. വെളളിയാഴ്ച മാധ്യമപ്രവര്‍ത്തകരുമായി സംവദിക്കുന്നതിനിടെയാണ് ഇമ്രാന് ഖാന് ഇത്തരത്തിലൊരു പ്രസ്താവന നടത്തിയതെന്ന് ദ ന്യൂസ് ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് ചെയ്തു.
കള്ളന്മാരുടെ സംഘം രാജ്യത്തിന്റെ അധികാരം കയ്യാളുന്നത് കണ്ട് താന്‍ ഞെട്ടിയിരിക്കുകയാണെന്നും അത്തരക്കാരുടെ കൈകളിലേക്ക് പാകിസ്താന്റെ നിയന്ത്രണമേല്പ്പിക്കുന്നതിനേക്കാള് അണുബോംബ് വര്ഷിക്കുന്നതാണ് ഭേദമെന്നും ഇമ്രാന് ഖാന് പറഞ്ഞു. നിലവിലെ ഭരണാധികാരികള്‍ നീതിന്യായവ്യവസ്ഥയുള്പ്പെടെ രാജ്യത്തിന്റെ ഓരോ ഭരണസംവിധാനവും താറുമാറാക്കിയിരിക്കുകയാണെന്നും ഇവരുടെ അഴിമതികളെ കുറിച്ച് അന്വേഷിക്കാന്‍ കൂട്ടുപ്രതിയല്ലാത്ത ഏതെങ്കിലും ഒരുദ്യോഗസ്ഥനെങ്കിലും രാജ്യത്ത് ശേഷിക്കുന്നുണ്ടോയെന്നും ഇമ്രാന് ഖാന് ചോദിച്ചു.
പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, മകനും പഞ്ചാബ്(പാകിസ്താന്) മുഖ്യമന്ത്രിയുമായ ഹംസ ഷെഹ്ബാസ് തുടങ്ങി പ്രമുഖര്‍ക്കെതിരെ അഴിമതിയാരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് ഇമ്രാന് ഖാന്റെ പ്രസ്താവന. മേയ് 20 ന് പിടിഐ സംഘടിപ്പിക്കുന്ന ബഹുജനറാലി തടയാന്‍ ഷെരീഫ് ഭരണകൂടത്തിന് അധികാരമില്ലെന്നും 'ഇറക്കുമതി സര്‍ക്കാരി'നെതിരെ പ്രതിഷേധിക്കാന്‍ ഇരുപത് ലക്ഷത്തിലേറെ പേര് ഇസ്ലാമാബാദില് അണിനിരക്കുമെന്നും ഇമ്രാന് ഖാന് പറഞ്ഞു.
ഇമ്രാന് ഖാന് തന്റെ വാക്കുകളിലൂടെ ജനങ്ങളെ ഭരണകൂടത്തിനെതിരെ തിരിക്കുകയാണെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പ്രതികരിച്ചു. സ്വന്തം ഭരണകാലത്ത് പ്രതിപക്ഷത്തേയും ഇപ്പോള്‍ ഭരണപക്ഷത്തേയും കള്ളന്മാരെന്നും കൊള്ളക്കാരെന്നും ആവര്‍ത്തിച്ച് സംബോധന ചെയ്ത് ഇമ്രാന് രാജ്യത്തെ വിഘടിച്ചിരിക്കുകയാണെന്നും പുതിയ സര്‍ക്കാരിന്റെ രൂപീകരണത്തിന് ശേഷമുള്ള ആദ്യ മന്ത്രിസഭാസമ്മേളനത്തില് ഷെഹ്ബാസ് കുറ്റപ്പെടുത്തിയിരുന്നു.
Content Highlights: Pakistan, Imran Khan, Atom Bombing, Shehbaz Sharif
Share this Article
Related Topics
RELATED STORIES
IN CASE YOU MISSED IT
07:00
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..