ഇസ്ലാമാബാദ്: പാകിസ്താന്റെ ആണവ പദ്ധതികളുടെ പിതാവ് എന്നറിയപ്പെടുന്ന ആണവ ശാസ്ത്രജ്ഞന്‍ ഡോ.അബ്ദുള്‍ ഖദീര്‍ ഖാന്‍ (85) അന്തരിച്ചു. 

ഡോ.ഖാന്‍ 1936-ല്‍ ഇന്ത്യയിലെ ഭോപ്പാലിലാണ് ജനിച്ചത്. ഏറെ നാളായി അസുഖബാധിതനായി കഴിയുകയായിരുന്നു അദ്ദേഹത്തിന്റെ ആരോഗ്യനില ഇന്നലെ രാത്രിയോടെയാണ് വഷളായത്. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം.

ആണവ രഹസ്യങ്ങള്‍ ചോര്‍ത്തി വിറ്റതിന്‌ 2004 ലില്‍ വീട്ടുതടങ്കലിലാക്കപ്പെട്ടു. പിന്നീട്‌ കുറ്റം ഏറ്റുപറയുകയും അന്നത്തെ പ്രസിഡന്റ് മുഷ്‌റഫ് മാപ്പ് നല്‍കുകയും ചെയ്തു. കോടതി വിധിയും അനുകൂലമായതോടെ 2009 ഫെബ്രുവരിയില്‍ അദ്ദേഹത്തെ തടങ്കലില്‍ നിന്ന് വിട്ടയച്ചു. മറ്റ് രാജ്യങ്ങള്‍ക്ക് ആണവായുധ സാങ്കേതിക വിദ്യ കൈമാറിയതില്‍ ഖാദിര്‍ ഖാനുള്ള പങ്ക് തെളിയിക്കുന്ന രേഖകള്‍ അമേരിക്ക പാകിസ്താന് കൈമാറിയിരുന്നു.