ഉത്തര കൊറിയയുടെ പരമാധികാരി കിം ജോങ് ഉൻ| File Photo: AP
സോള്‍: യു.എസ് സൈനിക പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ ചാര ഉപഗ്രഹം വിക്ഷേപണത്തിനൊരുങ്ങുന്നതായി പ്രഖ്യാപിച്ച് ഉത്തരകൊറിയ. ഉപഗ്രഹത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതായും വിക്ഷേപണത്തിനായുള്ള അന്തിമഘട്ട തയ്യാറെടുപ്പിലാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
വിക്ഷേപണത്തിന് ഉത്തരകൊറിയൻ പരമാധികാരി കിങ് ജോങ് ഉൻ അനുമതി നൽകിയതായും റൂളിങ് വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ മിലിട്ടറി കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ലിബ്യോങ്‌ചോള്‍ വ്യക്തമാക്കി.
യു.എസിന്റെയും ദക്ഷിണകൊറിയയുടേയും സംയുക്ത സൈനിക അഭ്യാസങ്ങള്‍ ഇരു രാജ്യങ്ങളുടേയും നീക്കം വ്യക്തമാക്കുന്നതാണെന്നും ലിബ്യോങ്‌ചോള്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ഏതാനും മാസങ്ങളായി യു.എസും ദക്ഷിണകൊറിയയും സൈനിക അഭ്യാസങ്ങളും സംയുക്ത സൈനിക പരിശീലനങ്ങളും നടത്തി വരികയാണ്.
നിലവിലുള്ളതും ഭാവിയില്‍ വരാനിരിക്കുന്നതുമായ എല്ലാ ആക്രണഭീഷണികളേയും പ്രതിരോധിക്കാനുള്ള യുദ്ധമാര്‍ഗങ്ങള്‍ ഉത്തരകൊറിയ സ്വീകരിച്ചു വരികയാണെന്നും ലിബ്യോങ്‌ചോള്‍ വ്യക്തമാക്കി.
ചാര ഉപഗ്രഹം എന്നാണ് വിക്ഷേപിക്കുക എന്ന വിവരം ഉത്തരകൊറിയ വ്യക്തമാക്കിയിട്ടില്ല. അതേസമയം മെയ് 31-നും ജൂണ്‍ 11 നും മധ്യേ വിക്ഷേപണമുണ്ടായേക്കുമെന്ന സൂചന അതിര്‍ത്തി രാജ്യമായ ജപ്പാനു ഉത്തരകൊറിയന്‍ നല്‍കിയിട്ടുണ്ട്. ഇത് കണക്കിലെടുത്ത് ടോക്യോ അതിര്‍ത്തിയില്‍ ബാലിസ്റ്റിക് മിസൈലുകള്‍ വിന്യസിച്ചിട്ടുണ്ട്
.
Content Highlights: north korea will launch its first military reconnaissance satellite


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..