ആണവായുധങ്ങള്‍ പരിശോധിക്കുന്ന കിം; ചിത്രങ്ങള്‍ പുറത്തുവിട്ട് ഔദ്യോഗിക മാധ്യമ ഏജന്‍സി


1 min read
Read later
Print
Share

ആണവായുധങ്ങൾ പരിശോധിക്കുന്ന കിം ജോങ് ഉൻ | Photo:AFP

സോള്‍: പുതിയ ആണവായുധങ്ങളുടെ ചിത്രങ്ങള്‍ പുറത്ത് വിട്ട് ഉത്തര കൊറിയ. ദക്ഷിണ കൊറിയയുമായി ചേര്‍ന്നുള്ള സൈനികാഭ്യാസത്തിന് യു.എസ് വിമാനവാഹിനി കപ്പല്‍ ബുസാനിലെത്തിയതിന് പിന്നാലെയാണ് ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. രാജ്യത്തിന്റെ ഔദ്യോഗിക മാധ്യമ ഏജന്‍സിയായ കെ.സി.എന്‍.എയാണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്.

ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ ആയുധങ്ങള്‍ പരിശോധിക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. യു.എസിനെ അക്രമിക്കാന്‍ ശേഷിയുള്ള ബാലിസ്റ്റിക് മിസൈലുകളിൽ ഘടിപ്പിക്കാനാകുന്ന ആയുധശേഖരങ്ങളാണ് ഉത്തര കൊറിയയുടെ പക്കലുള്ളതെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

കിം ജോങ് ഉന്‍ രാജ്യത്തിന്റെ ആണവായുധശേഖരം വര്‍ധിപ്പിക്കുന്നതിനും ശക്തമായ ആയുധങ്ങള്‍ നിര്‍മിക്കുന്നതിനും ഉത്തരവിട്ടതായും കെ.സി.എന്‍.എ വ്യക്തമാക്കുന്നു.

ആണവായുധങ്ങള്‍ പരിശോധിക്കുന്ന കിം ജോങ് ഉന്‍ | Photo:AFP

Content Highlights: North Korea unveils new nuclear warheads

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
canada fire

ന്യൂയോര്‍ക്കിനെ ശ്വാസംമുട്ടിച്ച് പുക: മാസ്‌ക് ധരിക്കാന്‍ നിര്‍ദേശം, വിമാനങ്ങള്‍ വൈകി, കഫേകള്‍ അടച്ചു

Jun 8, 2023


Queen Elizabeth, shinzo abe

1 min

ഷിന്‍സോ ആബെയുടെ സംസ്കാരച്ചടങ്ങിന് ചെലവ് 94 കോടിയിലേറെ രൂപ; എലിസബത്ത് രാജ്ഞിയുടേതിനേക്കാള്‍ അധികം

Sep 24, 2022


racep tayyip erdogan,  kemal kilicdaroglu

1 min

ഉര്‍ദുഗാനോ ക്ലിച്ദരോലുവോ? തുര്‍ക്കിയില്‍ പ്രസിഡന്റ്, പാര്‍ലമെന്റ് തിരഞ്ഞെടുപ്പുകള്‍ ഇന്ന്

May 14, 2023

Most Commented